എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു; തുറന്നുപറഞ്ഞ് കുളപ്പുള്ളി ലീല

തന്റെ വ്യാജ മരണ വാര്‍ത്ത വൈറലായ ശേഷം ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി കുളപ്പുള്ളി ലീല. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീല ഈ സംഭവം തുറന്നുപറഞ്ഞത്.

എന്റെ മരണത്തെക്കുറിച്ച് വന്ന വ്യാജ വാര്‍ത്ത ഞാന്‍ തന്നെ എല്ലാവര്‍ക്കും അങ്ങ് ഇട്ട് കൊടുത്തു. എന്റെ അമ്മ വരെ പേടിച്ച് പോയി. ജീവിച്ചിരിക്കുന്നവരെ കൊന്ന് പണമുണ്ടാക്കുന്നതിലും നല്ലത് കക്കുന്നതാണ്.’എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു.

ഞാന്‍ കുത്തിയിരുന്ന് ഫോണ്‍ എടുത്ത് മരിച്ചിട്ടില്ലെന്ന് വിളിക്കുന്നവരോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ആ മരണവാര്‍ത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വിജയ് ഞാന്‍ വരുന്നത് കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ആദരവ് നല്‍കുന്നതിന്റെ ഭാഗമായാണ്.’

‘കസ്തൂരിമാനില്‍ അഭിനയിച്ച ശേഷം പലരും തന്നോട് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നുവെന്നും ലീല പറയുന്നു. പക്ഷേ എനിക്ക് അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹമില്ല. എന്നാല്‍ മരണം വരെ വര്‍ക്ക് കിട്ടണമെന്നുണ്ട്. ഫഹദ് ആമേനില്‍ അഭിനയിക്കുമ്പോള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. എന്നോട് ആക്ടേഴ്‌സൊന്നും ദേഷ്യപ്പെടാറില്ല.’

രജനികാന്തിനൊപ്പം അണ്ണാത്തെയിലും അതിന് മുമ്പ് വിജയ് നായകനായ മാസ്റ്ററിലും അഭിനയിച്ചിരുന്നു ലീല. എസ്.ജെ സൂര്യയ്‌ക്കൊപ്പം വദന്തിയിലാണ് ലീല അവസാനമായി അഭിനയിച്ചത്

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ