ഞാവല്‍ പഴം കഴിച്ചെന്ന് വരുത്താന്‍ നാവില്‍ പെയിന്റ് അടിച്ച് ഷൂട്ടിംഗ്; അനുഭവം പറഞ്ഞ് ലെന

‘രണ്ടാം ഭാവം’ എന്ന സിനിമയിലൂടെയാണ് നടി ലെന ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള അനുഭവമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.

‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനത്തില്‍ ഞാവല്‍പ്പഴം കഴിക്കുന്ന ലെനയെ കാണാം. പഴം കഴിച്ച ശേഷം അതിന്റെ നിറം നാവിലാകുമ്പോള്‍ അത് സുരേഷ് ഗോപിയെ കാണിച്ച് കുസൃതിയോടെ ചിരിക്കുന്ന ലെനയുടെ ദൃശ്യങ്ങളും കാണാം. വയലറ്റ് നിറം എങ്ങനെയാണ് ഉണ്ടായത് എന്നാണ് ലെന പറയുന്നത്.

”ഈ ഗാനരംഗത്തില്‍ എന്റെ നാവില്‍ എങ്ങനെ ആ നിറം വന്നെന്ന രഹസ്യം വെളിപ്പെടുത്താന്‍ പോവുകയാണ്. 2000 ത്തിലെ ഒരു മനോഹരമായ ദിവസത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്. ഞാന്‍ അന്ന് കുറച്ച് ഞാവല്‍പ്പഴം കഴിച്ചതിനെ തുടര്‍ന്ന് എന്റെ നാവിന്റെ നിറം മാറിയിരിക്കുകയായിരുന്നു.”

”ഇത് കണ്ട സംവിധായകന്‍ ലാല്‍ ജോസ് കുറച്ച് പെയിന്റ് എന്റെ നാവില്‍ വരക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അത് നിങ്ങള്‍ ഗാനരംഗത്തില്‍ കണ്ട പോലെയായി” എന്നാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രൈം ഡ്രാമ ചിത്രമാണ് 2001ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാവം.

രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിച്ചത് കെ മനോഹരന്‍ ആണ്. സുരേഷ് ഗോപി, ബിജു മേനോന്‍, തിലകന്‍, പൂര്‍ണിമ, നരേന്ദ്ര പ്രസാദ്, ലെന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി