വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ്, എന്റെ ആശാന്‍; കെ.ജി ജോര്‍ജിനെ അനുസ്മരിച്ച് ലിജോ ജോസ് പെല്ലിശേരി

കെ.ജി ജോര്‍ജിനെ അനുസ്മരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മലയാള സിനിമയിലെ നവതരംഗത്തിന്റെ പിതാവാണ് കെ.ജി ജോര്‍ജ് എന്ന കുറിച്ച് സംവിധായകന്റെ മികച്ച സിനിമകളെല്ലാം പരാമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പാണ് ലിജോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍ കെ.ജി ജോര്‍ജ് ആണ്. അദ്ദേഹമാണ് തന്റെ ആശാന്‍ എന്നാണ് ലിജോ ജോസ് പെല്ലിശേരി കുറിച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ കുറിപ്പ്:

സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങള്‍ ആ കഥ കവിഞ്ഞൊഴുകി. ചിന്തയുടെ നാലാമത്തെ ചുവര് തകര്‍ത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയില്‍ വിരലോടിച്ച ശേഷം ആര്‍ത്തട്ടഹസിച്ചു. ആദ്യം കാണുമ്പോള്‍ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകള്‍ക്കിടയില്‍ എന്തോ തിരയുകയാരുന്നു അയാള്‍.

പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകര്‍ന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍, ഭാവന തീയേറ്റേഴ്‌സില്‍ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പന്റെ കേസന്വേഷിക്കാന്‍ വന്ന പോലീസുകാര്‍ക്കിടയില്‍, ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ അപമാനത്തില്‍ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടല്‍ക്കരയില്‍, സര്‍ക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങള്‍ക്കിടയില്‍ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകില്‍, കോടമ്പാക്കത്തെ തിരക്കില്‍ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്‌ലാഷ്ബാക്കിലെ ഇരുട്ടിടനാഴിയില്‍.

കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടന്‍ കള്ളുഷാപ്പിലെ മദ്യപര്‍ക്കിടയില്‍. റബ്ബര്‍ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണില്‍. അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളില്‍ ആ ചിരിയുണ്ടായിരുന്നു… സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരന്‍ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും. അത് കേള്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍ മലയാളത്തിന്റെ കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം