ഞാന്‍ സങ്കടപ്പെട്ടത് മൂന്ന് ആഴ്ചകളാണ്.. കുട്ടിക്കാലം മുതല്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് ശ്രമിച്ചത്‌, പക്ഷെ: ലിജോ ജോസ് പെല്ലിശേരി

‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ നിരാശ മറികടക്കാന്‍ ആഴ്ചകള്‍ എടുത്തെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടെ ബാലിബന്‍ സിനിമയ്ക്ക് കടുത്ത രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കവെയാണ് ലിജോ ജോസ് പെല്ലിശേരി നിരാശയില്‍ ആയതിനെ കുറിച്ച് പറഞ്ഞത്.

കുട്ടിക്കാലം മുതല്‍ സിനിമയില്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് മലൈക്കോട്ടൈ വാലിബനില്‍ ശ്രമിച്ചത്. എന്റെ മനസില്‍ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചന്‍ സാറും രജനി സാറും സ്‌ക്രീനില്‍ നിറഞ്ഞാടിയ സിനിമകളില്ലേ, കയ്യടിച്ചും വിസലടിച്ചും തിയേറ്ററില്‍ ആസ്വദിച്ച സിനിമകള്‍.

പക്ഷെ മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാന്‍ സംവിധായകന് കഴിയണം.

അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയര്‍ത്താന്‍ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാല്‍ സിനിമ നിര്‍മ്മിക്കുക എന്നത് മാത്രമല്ല. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാകണം. അതും സംവിധാനത്തില്‍ പെടും എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്.

അതേസമയം, മലൈകോട്ടെ വാലിബന് നേരെ നടന്ന ഹേറ്റ് ക്യാമ്പെയ്ന്‍ തന്നെ നിരാശപ്പെടുത്തിയെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. രണ്ട് ഭാഗങ്ങളായി ഒരുക്കാനിരുന്ന സിനിമയാണിത്. എന്നാല്‍ ആദ്യ ഭാഗത്തിന് മോശം പ്രതികരണം ലഭിച്ചതിനാല്‍ രണ്ടാം ഭാഗത്തിന് സാധ്യതയില്ലെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

പാപ്പുവ ന്യൂഗിനിയിൽ നരഭോജനമോ? പുറത്ത് വന്നത് ഞെട്ടിക്കുന്ന ചിത്രങ്ങൾ, പ്രതികരിച്ച് മന്ത്രി

തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുന:പരിശോധിക്കണം; കുട്ടികളുടെ ഭാവി ഇല്ലാതാക്കരുത്; സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ

" റൊണാൾഡോയെ തടുക്കാൻ എനിക്ക് സാധിക്കും, പക്ഷെ മെസിയെ പിടിക്കാൻ പാടാണ്"; മുൻ സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'എമർജൻസി' കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

മൂന്ന് ദിവസം വനത്തിനുള്ളില്‍ ഇന്റര്‍നെറ്റും ഫോണുമില്ലാതെ; ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗില്‍ എങ്ങനെ പങ്കെടുക്കാം

ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

മുഖ്യമന്ത്രി വിളിച്ച് ഹണി റോസിന് പിന്തുണ അറിയിച്ചു; ആഢംബര കാറില്‍ മുങ്ങിയ ബോബി ചെമ്മണ്ണൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍

പഴുതടച്ച് ഹണി റോസിന്റെ നീക്കം; ആദ്യം 30 പേര്‍ക്കെതിരെ പരാതി നല്‍കിയത് കൃത്യമായ നിയമോപദേശത്തില്‍; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റില്‍ കുടുക്കിയത് ഇങ്ങനെ

'വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ'; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി