വയറ് അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്പോള്‍ നടുവേദനയുണ്ടായിരുന്നു: ലിജോമോള്‍ തുറന്നു പറയുന്നു

ജയ് ഭീം എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന ലിജോ മോള്‍ സെങ്കേനി അവതരിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സിനിമയില്‍ ആദ്യ കുറച്ചു സീനുകളൊഴികെ ഗര്‍ഭിണിയായാണ് ഞാന്‍ അഭിനയിക്കുന്നത്. എട്ടു-ഒന്‍പതു മാസത്തെ കൃത്രിമ വയര്‍ വച്ചുള്ള ഷൂട്ടിങ് കുറച്ചു ബുദ്ധിമുട്ടായിരുന്നു.

രാവിലെ വയര്‍ വച്ചാല്‍ പിന്നെ നടപ്പും ഇരിപ്പും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഗര്‍ഭിണിയെപ്പോലെ തന്നെ. ചില ദിവസങ്ങളില്‍ വയറ് അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്‌ബോള്‍ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തില്‍ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ല’- ലിജോ പറയുന്നു.

‘ഇരുളര്‍ സ്ത്രീകളുടെ പതിവു വേഷം സാരിയാണ്. അവരുടെ കുടിലിലാണ് താമസിച്ചത്. രാത്രിയില്‍ അവര്‍ വേട്ടയ്ക്കു പോകുമ്പോള്‍ ഞങ്ങളും കൂടെപ്പോയി. അവര്‍ ചെരുപ്പ് ഉപയോഗിക്കാത്തതു കൊണ്ട് വേട്ടയ്ക്കു പോകുമ്‌ബോള്‍ പുലര്‍ച്ചെ വരെ ഞങ്ങളും ചെരിപ്പിടാറില്ല. എലിയെ പിടിച്ചു കൊന്ന്, വൃത്തിയാക്കി കറിവച്ചു കഴിക്കും. എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു’- ലിജോ പറയുന്നു.

പാര്‍വതി അമ്മാള്‍ എന്ന സ്ത്രീ ഭര്‍ത്താവിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദ്രു വഴി നടത്തിയ നിയമപോരാട്ടങ്ങളാണ് സിനിമയ്ക്കു പ്രചോദനമായത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം