എന്റെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട പോലെ: ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

അന്ന്യന്‍ എന്ന സിനിമയിലെ നായികയായി വന്ന നടിയാണ് സദ . ഒരു സിനിമ കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ ഈ നടിയ്ക്ക് അന്ന്യന് ശേഷം വലിയ കരിയര്‍ ബ്രേക്ക് ഒന്നും ഉണ്ടായില്ല. എന്നാല്‍ സ്‌ക്രീനിലും മിനിസ്‌ക്രീനിലും നടി സജീവമാണ്.ഇപ്പോഴിതാ അടുത്തിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ബിസിനസ് സംരംഭത്തിന് വന്ന പ്രശ്‌നമാണ് നടി ലൈവില്‍ വിവരിച്ചത്.

എര്‍ത്ത് ലിങ്ക്‌സ് എന്ന ഒരു കഫേ സദ നടത്തിവരുന്നുണ്ട്. 2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. മെയ് മാസം അവസാനത്തോടെ തന്റെ സ്വപ്നമായ കഫേ പൂട്ടുകയാണ് എന്നാണ് ലൈവില്‍ സദ പറഞ്ഞത്.
കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ഏപ്രില്‍ മാസത്തില്‍ കഫേയുടെ വാര്‍ഷിക ദിനത്തിലാണ് തന്നോട് ഒഴിയാന്‍ പറഞ്ഞത്.

അതിന് ഒരു മാസം തന്നു. ഇത് എന്റെ കുഞ്ഞാണ്, എന്റെ ആദ്യത്തെ ബിസിനസ് സംരംഭമാണ്. ഇത് ഇനി മതിയാക്കിയെ പറ്റൂ. ലാഭമാണോ നഷ്ടമാണോ എന്ന് നോക്കാതെയാണ് താന്‍ ഇത് നടത്തിയത് – തുടര്‍ന്ന് ലൈവില്‍ പലപ്പോഴും തന്റെ നിയന്ത്രണം തെറ്റി വിതുമ്പകയാണ്് സദ.

ദിവസം 12 മണിക്കൂര്‍വരെ ഇവിടെയിരുന്നു ജോലി ചെയ്തിട്ടുണ്ട്. വളരെ മോശം നിലയിലാണ് തനിക്ക് ഈ കെട്ടിടം ലഭിച്ചത്. എന്നാല്‍ അത് ഞാന്‍ എന്റെ പ്രയത്‌നത്തിലൂടെ മനോഹരമാക്കി. കൊവിഡ് ലോക്ക്‌ഡൌണ്‍ കാലത്ത് പോലും ഒരു പരാതിയും പറയാതെ ഞാന്‍ കെട്ടിട ഉടമയ്ക്ക് വാടകകൊടുത്തു.

വേറെ എവിടെയെങ്കിലും ഈ കഫേ വീണ്ടും തുറക്കാനാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്. അവര്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ