Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘യേശു ക്രിസ്തുവായി അഭിനയിക്കാന്‍ മോഹമുണ്ട്, എന്റെ വലിയ ആഗ്രഹമാണത്’; ജയസൂര്യ

, 11:57 am

യേശു ക്രിസ്തുവായി അഭിനയിക്കാന്‍ മോഹമുണ്ടെന്ന് നടന്‍ ജയസൂര്യ. പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങിനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ താന്‍ അപ്പോള്‍ തന്നെ സമ്മതം മൂളുമെന്നും ജയസൂര്യ പറഞ്ഞു. മനോരമയുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്ക് പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ട്. എന്റെ ഭയങ്കരമായ ആഗ്രഹമാണത്. ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങിനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളും. ക്രിസ്ത്യാനികള്‍ സ്തുതി കൊടുക്കുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. എല്ലാ പിണക്കങ്ങളും അപ്പോള്‍ തീരുകയാണ്. അത് വളരെ നല്ല ഒരു കാര്യമല്ലേ. എന്തൊരു മനോഹരമാണ് അത്. എല്ലാ പിണക്കങ്ങളും അവിടെ തീരില്ലേ’ ജയസൂര്യ പറയുന്നു.

മറ്റുള്ള താരങ്ങളുടെ സിനിമകള്‍ വിജയിക്കുകയും തന്റേത് പരാജയപ്പെടുകയും ചെയ്തിരുന്നപ്പോള്‍ ഒരു കാലത്ത് അവരോടൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്നും ജയസൂര്യ പറഞ്ഞു. എന്നാല്‍ അതൊക്കെ നാലഞ്ചു കൊല്ലം മുമ്പായിരുന്നെന്നും ഇന്ന് ആരുടെ സിനിമ വിജയിച്ചാലും തനിക്ക് സന്തോഷമാണെന്നും അവരെ ആത്മാര്‍ത്ഥമായി വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും ജയസൂര്യ പറഞ്ഞു.

Advertisement