'കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടം; ലിസ്റ്റിന്‍ സ്റ്റീഫന്‍

ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിസി ഒരുക്കുന്ന ‘കൊറോണ ജവാന്റെ’ ഗാനങ്ങള്‍ പുറത്തുവിട്ടു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ ഉണ്ണിമുകുന്ദനും വിനയ് ഫോര്‍ട്ടും ചേര്‍ന്നാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.

നവാഗതനായ സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍വ്വഹിക്കുന്നത്.’കൊറോണ ജവാന്‍’ എന്ന പടം താന്‍ കണ്ടതാണെന്നും തമാശക്ക് ഏറെ പ്രാധാന്യമുള്ളതാണ് ചിത്രമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

‘ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവണ്‍മെന്റ് സിനിമകള്‍ നിര്‍മ്മിച്ചതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ഞാന്‍ ആദ്യം കരുതിയത്. സിനിമ ഞാന്‍ കണ്ടതാണ് ഒരുപാട് ഹ്യൂമര്‍ ഇതിലുണ്ട്, കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്ക് ഇഷ്ടമാണ്.

കൊറോണ സമയത്ത് ആണ് ഒരുപാട് സിനിമകള്‍ ഞാന്‍ നിര്‍മ്മിക്കുകയും എനിക്ക് ഒരുപാട് പൈസ കിട്ടുകയും ചെയ്തത്, അതേപോലെ ഇന്‍കം ടാക്‌സുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതും. അതേപോലെ ജവാന്റെ വിലയറിഞ്ഞതും കൊറോണ കാലത്താണ് ലിസ്റ്റിന്‍ പറഞ്ഞു.

സുജയ് മോഹന്‍രാജ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ലുക്മാനും ശ്രീനാഥ് ഭാസിക്കും പുറമെ ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം – ജെനീഷ് ജയാനന്ദന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം – റിജോ ജോസഫ് , പശ്ചാത്തല സംഗീതം – ബിബിന്‍ അശോക് , വസ്ത്രാലങ്കാരം- സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ