60 ദിവസം എന്ന് പറഞ്ഞു തുടങ്ങിയ ഷൂട്ടിംഗ് ഇപ്പോൾ 130 ദിവസമായി, ചിത്രത്തിന്റെ ബജറ്റ് എവിടെയോ എത്തി, എന്നെ സംബന്ധിച്ച് ഈ നിവിൻ പോളി ചിത്രം വിജയിച്ചേ തീരൂ: ലിസ്റ്റിൻ സ്റ്റീഫൻ

ക്വീൻ, ജനഗണമന എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമപ്രേക്ഷകർക്ക് പരിചിതമായ പേരാണ് ഡിജോ ജോസ് ആന്റണി, അതുപോലെ തന്നെയാണ് ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവും. ലിസ്റ്റിൻ സ്റ്റീഫന്റെ പ്രൊഡക്ഷൻ കമ്പനിയായ മാജിക് ഫ്രെയിസിലൂടെ ഒരുപാട് മികച്ച ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നിർമ്മിക്കുന്നതും ലിസ്റ്റിൻ സ്റ്റീഫനാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അതിന്റെ ബഡ്ജറ്റിനെ കുറിച്ചും സംസാരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ.

പേര് പ്രഖ്യാപിക്കാത്ത ഈ ചിത്രം തന്നെ സംബന്ധിച്ച് സാമ്പത്തിക വിജയം നേടിയേ തീരുവെന്നാണ് ലിസ്റ്റിൻ പറയുന്നത്. കൂടാതെ 60 ദിവസം പ്ലാൻ ചെയ്ത ഷൂട്ട് ഇപ്പോൾ 130 ദിവസം കഴിഞ്ഞെന്നും വിചാരിച്ചതിലും കൂടുതൽ ബഡ്ജറ്റ് സിനിമയ്ക്ക് ആയെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.

“നിവിനെ നായകനാക്കി ഡിജോ ചെയ്യുന്ന പടം 60 ദിവസത്തെ ഷൂട്ടേ ഉണ്ടാവൂ എന്നാണ് പറഞ്ഞത്. എന്നാൽ 130 ദിവസമാണ് ഷൂട്ട് പോയത്. വലിയൊരു ബഡ്‌ജറ്റിലേക്ക് പോയിരിക്കുകയാണ് ചിത്രം.
എന്നെ സംബന്ധിച്ച് ഞാൻ നിവിനെ വെച്ച് ചെയ്യേണ്ട സിനിമ ഇതാണ്. രാമചന്ദ്ര ബോസ് ആൻഡ് കമ്പനിയായിരുന്നില്ല. ബോസ് ആൻഡ് കോയ്ക്ക് കൈ കൊടുക്കേണ്ടി വന്നതാണ്.

നിവിനെ വെച്ച് ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ബഡ്‌ജറ്റ് എവിടെയോ പോയി നിൽക്കുകയാണ്. ഇത് നേരത്തെയുള്ള ലിസ്റ്റിൻ ആണെങ്കിൽ നടക്കില്ല. ഞാനും ഡിജോയും തമ്മിൽ വലിയ വാഗ്വാദം ആകും. വിഷയം അസോസിയേഷനിൽ വരും. എനിക്ക് പകരം വേറെ ആരെങ്കിലും സിനിമ എടുക്കും. സിനിമയുടെ സീൻ കുറഞ്ഞെന്നിരിക്കും. അങ്ങനെയൊക്കെ സാഹചര്യം വരും

എന്നാൽ ഇന്ന് ഞാൻ ആ സിനിമയ്ക്കൊപ്പം നിൽക്കുകയാണ്. നല്ലത് സംഭവിക്കുമെന്ന വിശ്വാസമുണ്ടല്ലോ. നിവിനെ വെച്ചിട്ട് ആ സിനിമ ഹിറ്റാക്കുക എന്നത് എന്റെ ഏറ്റവും വലിയ ആവശ്യമാണ്. അങ്ങനെ വിശ്വസിച്ച് കുറേ കോംപ്രമൈസ് ചെയ്യുകയാണ്. ഏതറ്റം വരെയും പോകാമെന്ന് ചിന്തിക്കുകയാണ്.

ആ സിനിമയുടെ ബഡ്‌ജറ്റ് ഞാൻ പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിക്കില്ല. അത്രയും വലിയ ബഡ്‌ജറ്റിൽ എത്തി നിൽക്കുകയാണ്. സാധാരണ ഒരു സിനിമ 60-70 ദിവസത്തിൽ തീരും. ഇത് 130 ദിവസത്തോളം ഷൂട്ട് ഇപ്പോൾ തന്നെയായി.

ഒരു കൊച്ച് സിനിമ എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ പടം അതാരു വലിയ സിനിമയിലേക്ക് പോയി. എല്ലാം ഉണ്ട്. വിഷ്വലി ആയാലും എല്ലാം. അത്രയും വലിപ്പം ആ സിനിമയ്ക്ക് ഫീൽ ചെയ്യും.
ഇവിടെ ഞാൻ ഡിജോയെ കുറ്റം പറയുകയോ എൻ്റെ പ്രൊഡക്‌ടിനെ നെഗറ്റീവ് ആയി പറഞ്ഞതോ അല്ല.

നേരത്തെ ഉള്ള ലിസ്റ്റിൻ ആയിരുന്നെങ്കിൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൻ എന്ന രീതിയിൽ കാര്യങ്ങൾ എത്തിച്ചേരും. കാരണം എനിക്ക് എനിക്ക് ചെയ്യാൻ പറ്റില്ലല്ലോ. ഇന്ന് ഇപ്പോൾ നമുക്ക് അത് കുഴപ്പമില്ലാത്തുകൊണ്ടാണ് ഈ രീതിയിൽ പോകുന്നത്” ദി ക്യുവിന് നൽകിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെ കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ മനസുതുറന്നത്

Latest Stories

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു