എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും; സുപ്രിയയോട് ലിസ്റ്റിന്‍ സ്റ്റീഫന്‍, വൈറല്‍

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന് രസകരമായ ജന്മദിനാശംസകളുമായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പൃഥ്വിരാജ് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ എങ്ങനെ ജന്മദിനം ആഘോഷിക്കാമെന്ന നിര്‍ദേശവും സുപ്രിയയ്ക്ക് ലിസ്റ്റിന്‍ നല്‍കുന്നുണ്ട്.

താന്‍ ഇങ്ങനെയൊക്കെ ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടതിന്റെ പേരില്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചാല്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ്:

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭര്‍ത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്‌പെന്‍ഡ് ചെയ്ത് ബര്‍ത്ത്‌ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്. ഈ വര്‍ഷം ഭര്‍ത്താവിന് പണികിട്ടിയതുകൊണ്ട് ഭര്‍ത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തില്‍ എങ്ങനെ ബര്‍ത്ത്‌ഡേ ആഘോഷിക്കാം?

തല്‍ക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭര്‍ത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബര്‍ത്ത്‌ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്… ഗ്ലാസ് കൈയില്‍ എടുത്ത് കൊണ്ട്….

ഇനി ഞാന്‍ ഒന്നും പറയുന്നില്ല.. ഹാപ്പി ബര്‍ത്ത്‌ഡേ സുപ്രിയ.. ഗോഡ് ബ്ലെസ്. ഇങ്ങനെ ഞാന്‍ ഫേസ്ബുക്കില്‍ എഴുതി ഇട്ടതിന്റെ പേരില്‍ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്.

Latest Stories

രാത്രി ഫോണിൽ മറ്റൊരാൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം; വിളിച്ചുവരുത്തിയത് ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ്, വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; സ്ഥിരീകരിച്ച് കുഞ്ചാക്കോ ബോബൻ

ഞാൻ പറയുന്ന ഈ രീതിയിൽ കളിച്ചാൽ ഓസ്‌ട്രേലിയയിൽ ജയിക്കാം, അവന്മാരുടെ ആ കെണിയിൽ വീഴരുത്; ഇന്ത്യക്ക് ഉപദേശവുമായി ശാർദൂൽ താക്കൂർ

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

വായൂമലിനീകരണം രൂക്ഷം; ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ

'അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും'; നയന്‍താരയെ കുറിച്ച് നാഗാര്‍ജുന

അത്രമാത്രം കഠിനമേറിയ ട്രാക്ക് ആയിരുന്നു അത്, എന്നിട്ടും ഞാൻ അവിടെ സെഞ്ച്വറി നേടി; പ്രിയപ്പെട്ട ഇന്നിങ്സിനെക്കുറിച്ച് തുറന്നടിച്ച് വിരാട് കോഹ്‌ലി

ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍