ലൊക്കേഷനില്‍ വച്ച് വേദന വന്നതല്ല, രജനി സാറിന്റെ ചികിത്സ നേരത്തെ തീരുമാനിച്ചതാണ്: ലോകേഷ് കനകരാജ്

രജനികാന്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ‘കൂലി’ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ലോകേഷ് കനകരാജ്. സെപ്റ്റംബര്‍ 30ന് ആയിരുന്നു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തകുഴലുകളില്‍ നീര്‍ക്കെട്ട് കണ്ടതിനെ തുടര്‍ന്നായിരുന്നു താരത്തെ ചികിത്സയ്ക്ക് വിധേയനായത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ലൊക്കേഷനില്‍ വെച്ച് ശക്തമായ വേദന വരികയും രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു പിന്നാലെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ചില യൂട്യൂബര്‍മാര്‍ ഉണ്ടാക്കിയതാണെന്നും തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞ ശേഷമാണ് താരം ചികിത്സയ്ക്ക് പോയത് എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രജനി സാര്‍ സുഖം പ്രാപിക്കുന്നു, ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാല്‍പ്പത് ദിവസം മുമ്പേ ചികിത്സയെ കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സങ്കടകരമാണ്.

ആത്യന്തികമായി, കൂലിയുടെ ഷൂട്ടിംഗിനേക്കാള്‍ പ്രധാനമാണ് രജനി സാറിന്റെ ആരോഗ്യം. സെറ്റില്‍ അദ്ദേഹത്തിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍, ഞങ്ങള്‍ ഷൂട്ടിംഗ് റദ്ദാക്കുമായിരുന്നു, കൂടാതെ യൂണിറ്റ് മുഴുവന്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അരികില്‍ ഉണ്ടാകുമായിരുന്നു.

യൂട്യൂബര്‍മാര്‍ ഇത്തരം വ്യാജം പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ നിരാശ തോന്നി എന്നാണ് ലോകേഷ് പറയുന്നത്. മാത്രമല്ല സെപ്റ്റംബര്‍ 28ന് രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉടനെ തന്നെ നാഗാര്‍ജുനയുടെ ഭാഗവും പൂര്‍ത്തിയാകുമെന്നും ലോകേഷ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന രക്തകുഴലില്‍ നീര്‍വീക്കമുണ്ടായിരുന്നതായും എന്‍ഡോവാസ്‌കുലര്‍ റിപ്പയര്‍ ചികിത്സരീതിയിലൂടെ സ്റ്റെന്റ് സ്ഥാപിക്കുകയും നീര്‍വീക്കം പരിഹരിക്കുകയും ചെയ്തെന്ന് ഹോസ്പിറ്റല്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ