തല്ലുമാല മൂന്ന് നാല് തവണ ഞാന്‍ കണ്ടു, 2022-ല്‍ ഏറ്റവും ഇഷ്ടമായ ചിത്രമെന്ന് ലോകേഷ് കനകരാജ്

2022ല്‍ തനിക്കേറ്റവും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തല്ലുമാലയെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ ചാറ്റില്‍ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ പ്രിയചിത്രത്തെക്കുറിച്ച് പറഞ്ഞത്. ”തല്ലുമാല ഞാന്‍ 3-4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോള്‍ ഇതെനിക്കു സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി.”- ലോകേഷ് പറഞ്ഞു.

2022 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഏതായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ലോകേഷ് രാജമൗലി തന്റെ ഇഷ്ട ചിത്രമായി ജനഗണമനയും വിക്രവും പറഞ്ഞപ്പോള്‍ ഗൗതം മേനോന്‍ പറഞ്ഞത് തിരുചിത്രമ്പലമാണ്. കമല്‍ ഹാസന്‍, പൃഥ്വിരാജ്, സ്വപ്ന ദത്ത് എന്നിവര്‍ കാന്താരയാണ് തിരഞ്ഞെടുത്തത്.

കമല്‍ ഹാസന്‍,എസ്.എസ്. രാജമൗലി, ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, പൃഥ്വിരാജ് സുകുമാരന്‍, സ്വപ്ന ദത്ത് എന്നിവരാണ് റൗണ്ട് ടേബിള്‍ ചാറ്റില്‍ പങ്കെടുത്തത്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍, ഇന്ത്യന്‍ സിനിമയുടെ ഭാവി തുടങ്ങി ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉടനീളം സംസാരിക്കുകയുണ്ടായി.

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാല സംവിധാനം ചെയ്തത് ഖാലിദ് റഹ്‌മാനാണ്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച ചിത്രം ഓഗസ്റ്റ് 12 നാണ് റിലീസിനെത്തിയത്.

Latest Stories

വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

കുളിമുറിയില്‍ വീണതെന്ന് ഒപ്പം താമസിച്ചിരുന്നവര്‍; മുറിവില്‍ അസ്വാഭാവികതയെന്ന് ഡോക്ടര്‍; ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

'ആപൽക്കരമായി കർമം ചെയ്ത ഒരാൾ'

ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം 'രൂ'; കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം