കാണാനൊക്കെ നന്നായിട്ടുണ്ട്, പക്ഷേ ആ ചാരക്കളറിലുള്ള ടീഷര്‍ട്ട് എന്റേതാണോ? ആര്യനോട് ഷാരൂഖ്: മറുപടി നല്‍കി താരപുത്രന്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആര്യന്‍ ഖാന്‍. താരപുത്രന്റെ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍മീഡിയില്‍ വൈറലായത്.

ഇപ്പോഴിതാ ചിത്രത്തിന് കീഴെ പിതാവ് ഷാരൂഖ് ഖാന്‍ നല്‍കിയ കമന്റും അതിന് ആര്യന്‍ നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .’ കാണാനൊക്കെ നന്നായിട്ടുണ്ട്. പക്ഷേ ആ ചാരക്കളറിലുള്ള ടീഷര്‍ട്ട് എന്റേതാണോ? എന്നാണ് കിങ് ഖാന്റെ തമാശ നിറഞ്ഞ കമന്റ്. ആര്യന്‍ പങ്കുവെച്ച അവസാന ചിത്രത്തില്‍, കറുപ്പ് ട്രാക്ക് പാന്റും മഞ്ഞ ജാക്കറ്റിനൊപ്പെ ചാരനിറത്തിലുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.

അതിന് മറുപടിയുമായി ആര്യനും എത്തി. ”അതെ… നിങ്ങളുടെ ടീഷര്‍ട്ടും ജീന്‍സും ഹഹ” എന്നായിരുന്നു ആര്യന്‍ നല്‍കിയ മറുപടി. ഇതിന് പുറമെ ‘മേന്‍ ഹൂ നാ’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ആര്യന്‍ പങ്കുവെച്ച അതേ പോസിലുള്ള ചിത്രം പോസ്റ്റ് ചെയ്തു.

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആഗസ്റ്റിലാണ് ആര്യന്‍ ഖാന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്യുന്നത്. തന്റെ സഹോദരങ്ങളായ സുഹാന, അബ്രാം ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച അദ്ദേഹം പോസ്റ്റിന് ‘ഹാട്രിക്’ എന്ന അടിക്കുറിപ്പും നല്‍കി.

Read more

ഈ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരൂ എന്നായിരുന്നു ഷാരൂഖ് കമന്റ് ചെയ്തത്. ‘അടുത്ത തവണ ഞാന്‍ പോസ്റ്റുചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അയച്ചുതരാം..ചിലപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞേക്കും എന്നാണ് ആര്യന്‍ അതിന് നല്‍കിയ മറുപടി.