കാമുകന്‍ മരിച്ചു പോയി, ഡിപ്രഷനിലായി; ആദ്യ പ്രണയത്തെക്കുറിച്ച് വിന്‍സി

തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി വിന്‍സി അലോഷ്യസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി തന്‍റെ പ്രണയങ്ങളെ കുറിച്ച് മനസ് തുറന്നത്. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അത് തനിക്ക് നല്‍കിയ മാനസിക ബുദ്ധിമുട്ടിനെ കുറിച്ചും നടി ഈ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യന്‍ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനില്‍ വീണു പോയ ഞാന്‍ അതിജീവിച്ചതില്‍ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടാകും ബ്രേക്കപ്പ് ഇപ്പോള്‍ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടുനിന്ന പ്രണയം വരെയുണ്ട് ജീവിതത്തില്‍. രസിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്- വിന്‍സി പറഞ്ഞു.

തന്റെ പ്രണയങ്ങള്‍ എല്ലാം പരാജയമായിരുന്നുവെന്ന് വിന്‍സി നേരത്തെയും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സിനിമകളും, പാട്ടും, കൂട്ടുക്കാരുടെ പ്രണയവുമൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ചിന്താഗതിയ്ക്ക് നല്ല മാറ്റമുണ്ട്. കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല എന്നാണ് വിന്‍സി പറയുന്നത്.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇത്തവണ വിന്‍സിയെ തേടിയെത്തിയിരുന്നു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിക്ക് അവാര്‍ഡ് ലഭിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ