ആ സീൻ കുറച്ച് ക്രിഞ്ച് ആവുമെന്ന് തോന്നിയിരുന്നു..: ലുക്മാൻ

അനാർക്കലി മരിക്കാർ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ‘സുലൈഖ മൻസിൽ.’

ഒരു കല്ല്യാണവും അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ സുലൈഖ മൻസിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രകൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ലുക്മാൻ.

ക്ലൈമാക്സ് രംഗത്തെ സുലൈമാനി സീൻ കുറച്ച് ക്രിഞ്ച് ആവുമോയെന്ന് തനിക്ക് തോന്നിയിരുണെന്നാണ് ലുക്മാൻ പറയുന്നത്. പിന്നീട് ചെമ്പൻ വിനോദ് ആണ് സീനിലെ ചില മാറ്റങ്ങൾ പറഞ്ഞ് തന്നതെന്നും ലുക്മാൻ പറയുന്നു.

“സുലൈഖ മന്‍സിലിലെ സുലൈമാനി സീന്‍ കുറച്ച് ക്രിഞ്ച് ആണോ എന്ന് ആലോചിച്ചിരുന്നു. അങ്ങനെ ഒരു കണ്‍ഫ്യൂഷനിലാണ് ആ സീന്‍ ചെയ്യുന്നത്. ആ സീന്‍ ചെയ്യുമ്പോള്‍ ഡയറക്ടര്‍ അഷ്‌റഫ്ക്കയും ചെമ്പന്‍ ചേട്ടനുമൊക്കെയുണ്ട്. ചെമ്പന്‍ ചേട്ടനാണ് പഞ്ഞത് ഒരു പുതീന കൂടി ഇട്ടാല്‍ റാഹത്ത് ആയി എന്ന് കൂടി പറഞ്ഞോളാന്‍. എന്തായാലും ക്രിഞ്ച് ആണ് കുറച്ചുകൂടി ക്രിഞ്ചിക്കോ എന്നാണ് ചേട്ടന്‍ പറഞ്ഞത്. അതൊക്കെ ആള്‍ക്കാര്‍ക്ക് ഇഷ്ടമാവും എന്നും ചേട്ടന്‍ പറഞ്ഞു.”

എന്തോ ഭാഗ്യത്തിന് ആള്‍ക്കാര്‍ക്ക് ആ സീന്‍ വര്‍ക്കായി. അതില്‍ ലൈറ്റ് ഓഫ് എന്ന് പറഞ്ഞ്, അനാര്‍ക്കലിയുടെ കഥാപാത്രം വരുന്ന സീന്‍ ഉണ്ട്. ആ സമയത്ത് രണ്ട് പേരും നോക്കുന്ന സമയത്ത് എന്താണ് മനസില്‍ എന്ന് ഓര്‍മയില്ല. ആ ചിത്രത്തിന്റെ ക്യാമറ കണ്ണന്‍ പട്ടേരിയാണ്. ആ സീനില്‍ പുള്ളി നല്ല കലക്കന്‍ ഫ്രേമാണ് വെച്ചത്.”എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ലുക്മാൻ പറഞ്ഞത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍