Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

രണ്ടു പേര്‍ പ്രണയത്തിലാണെങ്കില്‍ പിന്നെ വിവാഹം എന്തിന് ? സല്‍മാന്റെ കാമുകി ലുലിയ

, 12:32 pm

സല്‍മാന്‍ ഖാന്റെ കാമുകിയെന്നാണ് ലൂലിയ വാന്റൂര്‍ ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും സല്‍മാനും ലൂലിയും ഇക്കാര്യത്തെക്കുറിച്ച് മിണ്ടാറില്ല. കഴിഞ്ഞ ദിവസം സ്‌പോട്ട്‌ബോയിക്ക് നല്‍കിയ അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലൂലിയ നല്‍കിയ മറുപടി ഇങ്ങനെ.

എനിക്ക് അറിയില്ല അത് എപ്പോള്‍ സംഭവിക്കുമെന്ന്. എനിക്ക് ധൃതി ഒന്നുമില്ല. ഞാനിത് മുന്‍പും പറഞ്ഞിട്ടുള്ളതാണ്. രണ്ടു പേര്‍ പ്രണയിക്കുകയാണെങ്കില്‍ വിവാഹം എന്നത് നിര്‍ബന്ധമില്ല. റിലേഷന്‍ഷിപ്പ് എന്നത് ഒരു തുണ്ടുപേപ്പറല്ല. അതില്‍ വലിയ കാര്യവുമില്ല.

സല്‍മാന്‍ ഖാന്റെ കാമുകി എന്ന് അറിയപ്പെടാന്‍ പോലും ലുലിയ താല്‍പര്യപ്പെടുന്നില്ല. റഷ്യയിലെ പ്രശസ്തമായ ടെലിവിഷന്‍ പ്രസന്ററാണ് ലൂലിയ. നിലവില്‍ ഇന്ത്യയിലാണ് ലൂലിയ ഉള്ളത്. ബോളിവുഡ് സിനിമകളിലും മറ്റും ലൂലിയ പാടുന്നുണ്ട്. സല്‍മാന്റെ കുടുംബ പരിപാടികളിലെല്ലാം ലൂലിയുടെ സാന്നിദ്ധ്യമുണ്ട്. ഇതാണ് നിറംപിടിപ്പിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍. സല്‍മാന്‍ നല്ല സുഹൃത്താണെന്നും തന്നെ പാട്ടുപാടാനും മറ്റും പ്രോത്സാഹിപ്പിക്കുന്നത് സല്‍മാന്‍ ആണെന്നുമാണ് ലൂലിയ പറഞ്ഞത്.

Advertisement