മന:സാക്ഷി മരവിച്ച, അറുംകൊലയാളികളായ, നരഭോജികളാണ്, താലിബാന്‍ തീവ്രവാദികള്‍; ഫസല്‍ മുഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് എം. എ നിഷാദ്

അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കോമഡി താരത്തെ തങ്ങള്‍ കൊന്നതാണെന്നു താലിബാന്‍ സമ്മതിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്. ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ താലിബാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇപ്പോഴിതാ ലോകശ്രദ്ധ നേടിയ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്.

മനസ്സാക്ഷി മരവിച്ച,അറും കൊലയാളികളായ,നരഭോജികളാണ് താലിബാന്‍ തീവ്രവാദികളെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അറും കൊലയുടെ താലിബാനിസം..
മനുഷ്യന്‍ ചിരിക്കുന്നത്,ഇഷ്ടമല്ലാത്ത
ഒരേയൊരു വര്‍ഗ്ഗം,തീവ്രവാദികളാണ്…
താലിബാന്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട
ഹാസ്യ നടന്‍,ഫസല്‍ മുഹമ്മദ്,എന്ന കലാകാരന്‍ രക്തസാക്ഷിയായത്,
ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടാണ്..
മനസ്സാക്ഷി മരവിച്ച,അറും കൊലയാളികളായ,നരഭോജികളാണ്
താലിബാന്‍ തീവ്രവാദികള്‍…
ലോകം മുഴുവന്‍ അശാന്തിയുടെ,ഇരുണ്ട
കാലത്തേക്ക് നയിക്കാന്‍,സദാ ജാഗരൂകരായി കരുക്കള്‍ നീക്കുകയാണ്
ഇമ്പീരിയലിസ്റ്റുകളും,ഫാസിസ്റ്റുകളും
,തീവ്രവാദികളും…
കലാകാരന്മാരെ അവര്‍ക്ക് ഭയമാണ്….
തൂലിക പടവാളാക്കി,ഇവര്‍ക്കെതിരെ
പ്രതികരിക്കുക തന്നെ ചെയ്യും കലാകാരന്മാര്‍…
താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ,ഫസല്‍ മുഹമ്മദ്
എന്ന കലാകാരന്,ആദരാഞ്ജലികള്‍ !

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന