വെറും അമ്മായി കളി കളിക്കരുത്, ലഹരി കൊണ്ട് പല്ലുകള്‍ വരെ പൊടിഞ്ഞ ആ നടന്റെ പേര് ടിനി പുറത്തുവിടണം: എം.എ നിഷാദ്

ലഹരിക്ക് അടിമയായി പല്ലുകള്‍ പൊടിഞ്ഞ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് സംവിധായകന്‍ എം.എ. നിഷാദ്. ടിനി ടോമിന്റെ കൈയിലുള്ള തെളിവുകള്‍ പൊലീസിനോ എക്‌സൈസ് വിഭാഗത്തിനോ കൈമാറണമെന്നും ഇത്തരക്കാരായ ആളുകളുടെ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എം.എ. നിഷാദ് പറയുന്നു.

” ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകള്‍ പുറത്ത് വിടാന്‍ #comeontinitom എന്ന ഹാഷ് ടാഗ് കാമ്പയിനു തുടക്കമിടാം. ടിനി ടോം എന്ന നടന്‍, കുടത്തില്‍ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീര്‍ച്ചയായും അതൊരു ചര്‍ച്ചാ വിഷയം തന്നെ. ഇനി ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം…

അയാല്‍ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാള്‍ക്കുണ്ടല്ലോ അതു കൊണ്ടാണ് അയാള്‍ പരസ്യമായി വിളിച്ച് പറഞ്ഞത്… ടിനി, താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം…ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് അവതരിപ്പിക്കണം… വെറും അമ്മായി കളി കളിക്കരുത്…കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ…കമോണ്‍ ടിനി…കമോണ്‍

എല്ലാവരെയും മഴയത്തു നിര്‍ത്തുന്ന പരിപാടി ശരിയല്ല. നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞില്ലെങ്കില്‍പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കില്‍ പൊലീസോ എക്‌സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെംബര്‍ ആണ്. അയാള്‍ക്കൊരു ഉത്തരവാദിത്തമുണ്ട്.”അദ്ദേഹം പറഞ്ഞു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന