ആ ഷര്‍ട്ട് ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് !

‘അദ്ദേഹം എന്റെ ചിത്രത്തില്‍ ഉപയോഗിച്ച ഷര്‍ട്ട് ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.’ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നിര്‍മ്മാതാവും സംവിധായകനും നടനുമായ എം.എ. നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 
എഴുപത് വയസ്സ് പൂര്‍ത്തിയാകുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് അദ്ദേഹത്തെ കുറിച്ച് ബാല്യം മുതലുള്ള ഓര്‍മ്മകള്‍ എം.എ നിഷാദ് പങ്കുവെച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്

”മമ്മൂട്ടി സാർ @ 70”
മലയാളത്തിന്റ്റെ മെഗാസ്റ്റാർ മമ്മൂട്ടി സാർ
എഴുപതിന്റ്റെ നിറവിൽ…
Age is only a number എന്ന ആംഗലേയ
വാക്യം അന്വർത്ഥമാകുന്നത്,ഇദ്ദേഹത്തെ
കാണുമ്പോളാണ്…മലയാളത്തിലെ എണ്ണം
പറഞ്ഞ കഥാപാത്രങ്ങൾക്ക് തന്റ്റെ ശബ്ദ
സൗകുമാര്യം കൊണ്ടും,കഠിനാധ്വാനം കൊണ്ടും,Method Acting എന്താണെന്ന്
കാണിച്ചു തന്ന മമ്മൂട്ടി സാറിനെ നമ്മുക്ക്
ഹോളിവുഡ് നടൻ മാർലോൻ ബ്രാണ്ടോ
(Marlon Brando) യോട് ഉപമിക്കാം…
ഒരു വടക്കൻ വീര ഗാഥയും,വിധേയനും
അഭിനയ വിദ്യാർത്ഥികൾക്ക് ഒരു പാഠ
പുസ്തകമാക്കാം…
ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്
എന്റ്റെ ചെറിയ പ്രായത്തിൽ ആലുവ പാലസിൽ,ഇടിയും മിന്നലും എന്ന പ്രേംനസീർ
ചിത്രത്തിന്റ്റെ ലൊക്കേഷനിൽ വെച്ചാണ്.
എന്റ്റെ പിതാവ് അന്ന് ആലുവ Dysp ആയിരുന്നു…അദ്ദേഹമാണ് ആ ചിത്രത്തിന്റ്റെ സ്വിച്ച് ഔൺ നടത്തിയത്.
പിന്നീട്,കാലങ്ങൾ കഴിഞ്ഞു,സംവിധാനം
പഠിക്കാൻ നിർമ്മാതാവിന്റ്റെ മേലങ്കി
ഞാൻ അണിഞ്ഞ ഒരാൾ മാത്രം എന്ന
സത്യൻ അന്തിക്കാട് ചിത്രത്തിലെ നായകൻ
മമ്മൂട്ടി സാറായിരുന്നു…കളിക്കളം എന്ന
അവർ രണ്ട് പേരുടേയും സൂപ്പർ ഹിറ്റ്
ചിത്രത്തിന്റ്റെ രണ്ടാം ഭാഗം ചെയ്യാനാണ്
ഞങ്ങൾ തീരുമാനിച്ചതെങ്കിലും,അത്
നടക്കാത്തത് കൊണ്ട്,ഒരാൾ മാത്രം
സംഭവിച്ചു…
മമ്മൂട്ടി സാറുമായി എനിക്ക് വലിയ അടുപ്പമൊന്നുമില്ല..ഞാൻ നിർമ്മിച്ച
ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു,
സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു
കാമിയോ റോളിലും അദ്ദേഹം സഹകരിച്ചു
ദുബായിലെ ഞാൻ നടത്തിയ പ്രോഗ്രാമിലും
അദ്ദേഹം പങ്കെടുത്തിരുന്നു.അദ്ദേഹം
അഭിനയിച്ച കഥാപാത്രങ്ങളെ സൂക്ഷ്മമായി
നിരീക്ഷിക്കാൻ എനിക്ക് പ്രത്യേക താൽപ്പര്യമാണ് അന്നും ഇന്നും…
ഒരാൾ മാത്രത്തിൽ അദ്ദേഹം അഭിനയിക്കുന്ന സമയം….
അന്ന് ഇന്നത്തെ പോലെ,ക്യാരവണും,ചുറ്റും വിദൂഷകരുമൊന്നും ഇല്ലായിരുന്നു…
മമ്മുട്ടി സാർ,അമ്പേദ്ക്കറിന്റ്റെ സെറ്റിൽ
നിന്നാണ് ഒരാൾ മാത്രത്തിൽ അഭിനയിക്കാൻ
വന്നത്..നെറ്റിയുടെ ഒരു ഭാഗവും മീശയുമൊക്കെ വടിച്ചാണ് അദ്ദേഹം
എത്തിയത്…അത് കൊണ്ട് തന്നെ വിഗ്ഗും
വെപ്പ് മീശയും വെക്കേണ്ടി വന്നു..അത്
പക്ഷെ നിർമ്മാതാക്കളായ ഞങ്ങൾക്ക്
ചെറുതല്ലാത്ത വിഷമമുണ്ടാക്കി…കാരണം
അദ്ദേഹത്തിന്റ്റെ മുടിയും മീശയും,ഒരു
പ്രത്യേക അഴകാണല്ലോ..
അന്നും ടച്ച് അപ്പ് മാനും,മേക്കപ്പുമൊക്കെ
ജോർജ്ജായിരുന്നു…ഇന്ന് ജോർജ്ജ് നിർമ്മാതാവാണ്…അത് പോലെ അദ്ദേഹത്തിന്റ്റെ personal costumer
തമിഴനായ ഏഴിമലയായിരുന്നു…
ഏഴിമല പിന്നീട് തമിഴിൽ രണ്ട് സിനിമകൾ
സംവിധാനം ചെയ്തു…
അന്ന് ഞങ്ങളുടെ സെറ്റിലെ നിത്യ സന്ദർശകരായിരുന്നു ഇന്നത്തെ സംവിധായകരായ പ്രമോദ് പപ്പന്മാർ
അവർ ഇന്നും മമ്മൂട്ടി സാറിന്റ്റെ സൗഹൃദ
വലയത്തിലുളളവരാണ്…
ഒറ്റപ്പാലത്തിനടുത്ത് മണ്ണൂരിലെ ഷൂട്ടിംഗ്
ലൊക്കേഷനിലെ വീടിന്റ്റെ മുറ്റത്തെ
കൂറ്റൻ മാവിന്റ്റെ ചുവട്ടിൽ സംവിധായകൻ
സത്യൻ അന്തിക്കാടിനൊപ്പം,മമ്മൂട്ടി സാറുൾപ്പടെയുളളവർ കൂടിയിരുന്ന് കഥകൾ പറയുന്നതും,തമാശകൾ പറയുന്നതുമെല്ലാം
ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിറമുളള
ഓർമ്മകളാണ്…അന്ന് ആ മരത്തണലിൽ
കൂട്ടം കൂടിയിരുന്നവരിൽ,തിലകൻ ചേട്ടൻ,
ശങ്കരാടി ചേട്ടൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ
,ശ്രീനിവാസൻ,ലാലു അലക്സ്,മാമുക്കോയ
സുധീഷ് ബാല താരമായ കാവ്യാ മാധവൻ
തുടങ്ങിയവരാണ്…മമ്മൂട്ടി സാറിനെ കാണാൻ,കൊച്ചിൻ ഹനീഫയും,തൊട്ടടുത്ത്
കാരുണ്യം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും മുരളി ചേട്ടനും ജയറാമും എത്തിയിരുന്നു…അന്നൊക്കെ
ഒരു കൂട്ടായ്മയുടെ സുഖം അനുഭവിച്ചിരുന്നു
ഒരാൾ മാത്രത്തിൽ മമ്മൂട്ടി സാർ ഉപയോഗിച്ച
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഷർട്ട് ഇന്നും
ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്…ആദ്യ ചിത്രത്തിന്റ്റെ ഓർമ്മക്കായി..അതിന്നും
എന്റ്റെ അലമാരയിൽ ഭദ്രം…
24 വർഷത്തിന്റ്റെ പഴക്കം തോന്നില്ല
ആ ഷർട്ടിന്…ഇന്നും അത് ചെറുപ്പമാണ്
അതണിഞ്ഞ മെഗാസ്റ്റാറിനെ പോലെ..
മലയാളത്തിന്റ്റെ മെഗാ താരം മമ്മൂട്ടി
സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
Happy B’day Mammootty sir ♥