നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത കലാകാരന്‍... രണ്ടു നാള്‍ കൂടുമ്പോള്‍ ഒരു കോളോ മെസേജോ പതിവായിരുന്നു: എം.എ നിഷാദ്

നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ എം.എ നിഷാദ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്. താന്‍ കോവിഡ് മുക്തനായി വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു. താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാര്‍ത്ത എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എം.എ നിഷാദിന്റെ കുറിപ്പ്:

അന്ന് ഒരു ക്രിസ്തുമസ് ദിനത്തില്‍, അന്ന് എന്ന് പറയുമ്പോള്‍ കൃത്യം ഒരു വര്‍ഷം മുമ്പ്.. കോവിഡിനെ ജയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ നിന്നും എന്നെ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതും ഈ ദിനത്തിലായിരുന്നു… പതിനാല് ദിവസത്തെ ദുരിതപൂര്‍ണ്ണമായ ദിനരാത്രങ്ങള്‍ക്ക് ശേഷം വെളിച്ചം കണ്ട ദിനം…

മുറിയില്‍ എത്തി ഞാന്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു… താങ്ങാവുന്നതിനുമപ്പുറം… ദുഖം കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ അതനുവദിച്ചില്ല.. വിതുമ്പി കണ്ണും നെഞ്ചും.. അനില്‍ ഒരു നല്ല നടനും, സഹോദരനും, സുഹൃത്തുമായിരുന്നു… എന്റെ സിനിമകളായ കിണറിലെയും തെളിവിലേയും നിറ സാന്നിധ്യം…

രമേശ് അമ്മാനത്ത് സംവിധാനം ചെയ്ത ചൂളം എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്… രണ്ട് നാള്‍ കൂടുമ്പോള്‍ ഒരു കോള്‍ അല്ലെങ്കില്‍ മെസേജ്… അതൊരു പതിവായിരുന്നു.. നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത കലാകാരന്‍…സ്‌നേഹ സ്വരത്തില്‍ ഇടക്ക് ശാസിക്കാനുളള സ്വാതന്ത്ര്യം അനില്‍ എനിക്ക് നല്‍കിയിരുന്നു…

മലയാളത്തിലെ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കേണ്ടവനെ മരണമെന്ന രംഗ ബോധമില്ലാത്ത കോമാളി കൂട്ടി കൊണ്ട് പോയി… വേദനയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല… പ്രിയ സഹോദരന്റെ സ്മരണകള്‍ക്ക് മുന്നില്‍,ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു…

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!