ചാന്‍സ് തരുമോന്ന് ചോദിച്ചാല്‍ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുക: മാല പാര്‍വതി

ഓഡിഷനില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാത്തവര്‍ വീണ്ടും സിനിമയിലേക്ക് ചാന്‍സ് ചോദിച്ചാല്‍ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുകയെന്ന് നടി മാല പാര്‍വതി. നടി ഹന്ന റെജി കോശിയോട് അടുത്തിടെ ഒരു അഭിമുഖത്തിനിടെ എത്ര പേരുടെ കൂടെ കിടന്നിട്ടാണ് അവസരം കിട്ടിയത് എന്ന് ഒരു അവതാരക ചോദിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചാണ് മാല പാര്‍വതി പറയുന്നത്.

മോഹന്‍ലാല്‍, ശ്രീവിദ്യ എന്നിവരുടെയൊക്കെ അഭിമുഖങ്ങള്‍ താനും എടുത്തിട്ടുണ്ട്. എന്നാല്‍ അന്ന് ക്ലിക്ക് ബൈറ്റ് ഇല്ലായിരുന്നു. ഇത്തരം ചോദ്യം ചോദിക്കുന്നവരുടെ പ്രതിഫലം എത്രയായിരിക്കുമെന്ന് ഊഹിക്കാം. അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ കൂടെ കിടന്നിട്ടാണോ സിനിമ കിട്ടുന്നതെന്ന് ചോദിക്കുമ്പോള്‍ ഇങ്ങനെ വേണം ഇനി ഇന്റര്‍വ്യൂ എടുക്കാന്‍ എന്ന് ഞാനും പഠിക്കുകയാണെന്ന്‌.

അവരെ തിരുത്താന്‍ പോയിട്ട് കാര്യമില്ല. ഇതാണല്ലേ ട്രെന്‍ഡ് എന്ന് പറയേണ്ടി വരും. പിന്നെ ആ കുട്ടി ഇന്റര്‍വ്യൂന് ശേഷം പറഞ്ഞ ചില കാര്യങ്ങളുണ്ട്. താന്‍ പലയിടത്ത് പോയപ്പോഴും കൂടെ കിടക്കാമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായിട്ടും എല്ലാവര്‍ക്കും അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടാവുമല്ലോ എന്ന്.

അത് നൂറ് ശതമാനം ശരിയായ കാര്യമാണ്. നമുക്ക് ആ പണി അറിയണം. ഇല്ലെങ്കില്‍ കൂടെ കിടക്കാമോ എന്ന് ആളുകള്‍ ചോദിക്കും. നമ്മളൊരു ഓഡിഷന് പങ്കെടുത്തിട്ട് ആവറേജ് പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചതെന്ന് വിചാരിക്കുക. എന്നിട്ട് വീണ്ടും ആ സിനിമയിലേക്ക് ചാന്‍സ് തരുമോന്ന് ചോദിച്ചാല്‍ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുക.

അഭിനയിക്കണമെന്നത് നമ്മുടെ ആവശ്യമാണ്. അത് നടക്കണമെങ്കില്‍ കൂടെ കിടക്കണമെന്ന് ആളുകള്‍ പറയും. കാരണം അവര്‍ക്ക് അതുകൊണ്ട് മാത്രമേ അവരെ കൊണ്ടുള്ള ഉപകാരമുള്ളു. സിനിമയില്‍ നമ്മള്‍ സംവിധായകന്റെ ആവശ്യമായിരിക്കണം. എന്നാല്‍ മാത്രമേ നമ്മളെ വിളിക്കുകയുള്ളു. നമ്മുടെ സ്‌കില്‍ എത്രത്തോളം ഉണ്ടെന്ന് തെളിയിക്കുകയാണ് ശരിക്കും വേണ്ടത് എന്നാണ് മാല പാര്‍വതി പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ