അഭിനയിക്കാന്‍ പോയതിന് അടി കിട്ടി, 'ഏകാന്ത ചന്ദ്രികേ...' പാടേണ്ടത് എന്നെ നോക്കിയായിരുന്നു..: മാല പാര്‍വതി

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ്-ലാല്‍ ചിത്രമാണ് ‘ഇന്‍ ഹരിഹര്‍ നഗര്‍’. ചിത്രത്തിലെ ഏകാന്ത ചന്ദ്രികേ, ഉന്നം മറന്ന ഗാനങ്ങള്‍ എല്ലാം ഇന്നും മലയാളികള്‍ മൂളികൊണ്ട് നടക്കുന്നവയാണ്. അശോകന്‍, മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ വേഷമിട്ട ചിത്രത്തില് ഗീത വിജയന്‍ ആണ് നായികയായി എത്തിയത്.

എന്നാല്‍ ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് നടി മാല പാര്‍വതിയെ ആയിരുന്നു. മാല പാര്‍വതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ നിന്നും വിടാതിരുന്നതു കൊണ്ടാണ് അഭിനയിക്കാന്‍ കഴിയാഞ്ഞത് എന്നാണ് മാല പാര്‍വതി പറയുന്നത്.

ഒരു അഭിമുഖത്തിനിടെ ‘ഏകാന്ത ചന്ദ്രികേ’ മാലാ പാര്‍വതിയെ നോക്കിയായിരുന്നു പാടേണ്ടിയിരുന്നതെന്ന് അവതാരക പറഞ്ഞപ്പോള്‍ അത് തനിക്കറിയില്ല എന്നായിരുന്നു അശോകന്‍ പറഞ്ഞത്. ഈ സമയത്താണ് മാല പാര്‍വതി ചിത്രത്തിനായി തന്നെ സമീപിച്ചിരുന്നുവെന്ന് പറഞ്ഞത്.

”ഇന്‍ ഹരിഹര്‍ നഗറിലെ ഗീതാ വിജയന്റെ ക്യാരക്ടറിന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ദൂരദര്‍ശന്റെ ബൈജുവേട്ടന്‍ ദിലീപ് സാറും ഒക്കെ അച്ഛന്റെ സഹോദരിയുടെ അടുത്ത് എന്നെ അഭിനയിക്കാന്‍ വിടുമോ എന്ന് ചോദിച്ചു. ഇന്‍ ഹരിഹര്‍ നഗറിലേക്ക് കാസ്റ്റ് ചെയ്യാന്‍ വേണ്ടിയിട്ട് ആയിരുന്നു.”

”പക്ഷേ വീട്ടില്‍ നിന്നും വിട്ടില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ അവള്‍ പഠിക്കട്ടെ എന്ന് പറഞ്ഞു. അശോകന്‍ ചേട്ടന് അത് അറിയില്ലായിരുന്നു. മെയ് മാസ പുലരിയില്‍ അഭിനയിക്കാന്‍ പോയതിന് അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടിയിരുന്നു” എന്നാണ് മാല പാര്‍വതി പറയുന്നത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍