പുറത്താക്കുന്നതുവരെ ‘അമ്മ’യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി. വൈസ് പ്രസിഡന്റെ മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘ആഭ്യന്തര പരാതി പരിഹാര സമിതി, ഗവണ്മെന്റിനു കീഴിലുള്ള ഓട്ടോണോമസ് ബോഡിയാണ്. ലോവര്‍ കോര്‍ട്ടിന്റെ പവര്‍ ഉള്ള ബോഡി. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ ആക്ഷനെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം സംഘടന മെയില്‍ വഴി അദ്ദേഹവുമായി ബന്ധപ്പെടുകയാണ് ചെയ്തത്.
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ച, ഒളിവിലുള്ള ഒരാളുടെ കാര്യമാകുമ്പോള്‍ അത് പാലിക്കപ്പെടേണ്ട ചില നിയമങ്ങളെ അവഗണിക്കുകയാണ് എന്നു തോന്നി. പൊലീസിനെ അറിയിച്ചിട്ടാണോ അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. നിയമം അറിയുന്നത് ള്ള വിയോജിപ്പ് മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഇങ്ങനെ ഒരു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം പിന്നീട് മറ്റു പല സ്ഥലങ്ങളിലും ഇതിനുള്ള മറുപടി പറയേണ്ടതായി വരും.
Read more
സ്ത്രീ സംഘടനയിലേക്ക് സ്ത്രീകള്‍ പോകണമെന്നാണോ സംഘടനയുടെ വൈസ് പ്രസിഡന്റ് തന്നെ പറയുന്നതെന്നു മനസ്സിലാവുന്നില്ല. അദ്ദേഹത്തോടും അമ്മയോടും എന്നും ബഹുമാനം മാത്രമേ ഉള്ളൂ. എന്നെയവിടെ നിന്നും പുറത്താക്കുന്നത് വരെ അമ്മയോടൊപ്പം എന്നും ഞാന്‍ ഉണ്ടാവും. മാലാപാര്‍വതി മനോരമയുമായുള്ള അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.