കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി മദാല്‍സ ശര്‍മ്മ. ‘അനുപമ’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് മദാല്‍സ ശര്‍മ്മ. ടെലിവിഷന്‍ രംഗത്ത് പുതുമുഖമായി എത്തിയപ്പോള്‍ ദുരനുഭവം നേരിട്ടു എന്നാണ് മദാല്‍സ തുറന്നു പറഞ്ഞിരിക്കുന്നത്. പലരും ഡിന്നറിന് കാണാം, പരിചയപ്പെടാം എന്നാണ് പറയാറുള്ളത് എന്നും നടി വ്യക്തമാക്കി.
ആരെങ്കിലും കാണാന്‍ വരുമ്പോള്‍, അത് പ്രമുഖ ഡയറക്ടറാവട്ടെ, ആദ്യ ചോദ്യം ഈ വൈകുന്നേരം എന്താണ് പരിപാടി എന്നാണ്. ഡിന്നറിന് കാണാം എന്നാണ്. ഒന്നുകില്‍ ഡിന്നറിന് വിളിക്കും, അല്ലെങ്കില്‍ പരസ്പരം പരിചയപ്പെടാം എന്ന് പറയും. ഇത്തരം കാര്യങ്ങള്‍ ശരിയായി മുന്നോട്ട് പോകില്ല.
ഒരു പുതുമുഖമെന്ന നിലയില്‍ കടന്നു വരുമ്പോള്‍ ദുരനുഭവം നേരിട്ടുണ്ട്. ഈ മേഖലയിലേക്ക് കടന്നു വരുമ്പോഴുള്ള തന്റെ ആഗ്രഹങ്ങളെ ഒരാള്‍ മുതലെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് മദാല്‍സ ശര്‍മ്മ പറയുന്നത്. എന്നാല്‍ ഉപദ്രവിച്ചവരുടെ പേരുകള്‍ പുറത്തുവിടാന്‍ നടി തയ്യാറായിട്ടില്ല. ഇയാള്‍ ഒരു പ്രമുഖ വ്യക്തിത്വമാണ് എന്ന് മാത്രമാണ് നടി പറയുന്നത്.
അതേസമയം, തെലുങ്ക് ചിത്രം ഫൈറ്റിങ് മാസ്റ്ററിലൂടെയാണ് മദാല്‍സ അഭിനയരംഗത്ത് എത്തുന്നത്. പിന്നാലെ ശൗര്യ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. തമിഴ്, ഹിന്ദി, പഞ്ചാബി, ജര്‍മന്‍ ഭാഷാ ചിത്രങ്ങളിലും മദാല്‍സ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദി സീരിയലായ അനുപമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.