'ഞാനും മാധവനും തമ്മിൽ ലവ്വാണ്'; അവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി: ഗായത്രി സുരേഷ്

ഒരുകാലത്ത് ട്രോളുകളിൽ നിറഞ്ഞു നിന്ന താരമാണ് ഗായത്രി സുരേഷ്. സിനിമകൾ ഇല്ലെങ്കിലും നിരവധി അഭിമുഖങ്ങളിലൂടെ അക്കാലത്ത് ഗായത്രി ശ്രദ്ധേയയായിരുന്നു. മാത്രമല്ല നടി പറയുന്ന കാര്യങ്ങള്‍ ഒക്കെ ട്രോളുകളിലും ഇടം നേടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞതും വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ വളർത്തുനായയായ മാധവനെ പറ്റി തുറന്ന് പറയുകായാണ് ഗായത്രി സുരേഷ്.

മാധവൻ വന്ന ശേഷം ജീവിതം ഒരുപാട് മാറി

മൂന്ന് വർഷം മുമ്പാണ് ഹരിയാനയിൽ നിന്നും ചൗ ചൗ ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായക്കുട്ടിയെ ഗായത്രി സുരേഷ് വാങ്ങുന്നത്. രണ്ട് മാസം മാത്രമുള്ളപ്പോൾ തന്റെ കയ്യിൽ കിട്ടിയ നായക്കുട്ടിക്ക് മാധവൻ എന്നാണ് ഗായത്രിയും കുടുംബവും പേരിട്ടത്. ഇന്നിപ്പോൾ മാധവന് മൂന്ന് വയസുണ്ട്. പാട്ടുകൾ കേൾക്കാനും യാത്രകൾ ചെയ്യാനുമെല്ലാം മാധവന് ഏറെ ഇഷ്ടമാണ്.

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നായക്കുട്ടിയെ പ്രേക്ഷകർക്ക് ഗായത്രി പരിചയപ്പെടുത്തിയത്. താനും മാധവനും തമ്മിൽ ഉള്ളത് കംപാനിയൻഷിപ്പാണെന്നാണ് ഗായത്രി പറയുന്നത്. ചൗ ചൗ ബ്രീഡ് വളരെ ഇന്റിപെന്റന്റ് ബ്രീഡാണ്. അവരുടേതായ ലോകത്ത് ജീവിക്കുന്നവരാണ്. എന്നാൽ വളരെ അധികം സ്നേഹവുമുണ്ട്. ഫ്രണ്ട്ലിയുമാണ്. സ്വയം തോന്നിയാലെ എന്തെങ്കിലും ചെയ്യു. നമ്മൾ പറഞ്ഞാൽ ചെയ്യണമെന്നില്ല.

മാധവനെ എനിക്ക് ഒരുപാട് റെസ്പെക്ടാണ്. മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ഞാൻ എപ്പോഴും പറയും മാധവൻ എന്റെ നല്ല ടീച്ചറാണെന്ന്. പണ്ട് എനിക്കും അനിയത്തിക്കും പെറ്റ്സിന്റെ ഒരു ബുക്കുണ്ടായിരുന്നു. അതിൽ എനിക്ക് ഇഷ്‌ടപ്പെട്ട ബ്രീഡായിരുന്നു ചൗ ചൗ. എൻ്റെ സുഹൃത്തിന്റെ വീട്ടിലും ഈ ബ്രീഡുണ്ട്. അങ്ങനെയാണ് പെറ്റ്സിനെ വാങ്ങാൻ തീരുമാനിച്ചപ്പോൾ ചൗ ചൗ തന്നെ വാങ്ങിയത്.

മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി, അവൻ എന്റെ നല്ല ടീച്ചർ,  സ്നേഹിക്കുന്നവർക്കായി എന്തും ചെയ്യും' | Actress Gayathri Suresh Introduced  Her ...

പെറ്റ്സ് ഷോപ്പ് വഴി ഹരിയാനയിൽ നിന്നാണ് മാധവനെ കൊണ്ടുവന്നത്. എഴുപത്തിമൂവായിരം രൂപ കൊടുത്താണ് വാങ്ങിയത്. നല്ല ക്വാളിറ്റി ബ്രീഡാണ്. രണ്ട് മാസം ഉള്ളപ്പോഴാണ് കയ്യിൽ കിട്ടുന്നത്. പാട്ടൊക്കെ വെച്ച് കൊടുത്താൽ കേട്ടുകൊണ്ടിരിക്കും. മാധവനാണ് എൻ്റെ ആദ്യത്തെ പെറ്റ്. അമ്മയ്ക്ക് ഡോഗിനെ വാങ്ങുന്നതിനോട് താൽപര്യമില്ലായിരുന്നു. വീട്ടിൽ കൊണ്ടുവന്നശേഷവും തിരിച്ച് കൊടുക്കാൻ അമ്മ പറയുമായിരുന്നു. പക്ഷെ ഇപ്പോൾ അമ്മയ്ക്ക് ഞങ്ങൾ മക്കളെക്കാൾ ഇഷ്ട്‌ടം മാധവനെയാണ്. അനിയത്തി കല്യാണിയാണ് മാധവനെ പരിചരിക്കുന്നത്. ഞാനും മാധവനും തമ്മിൽ ലവ്വാണെന്നും കംപാനിയൻ ഷിപ്പാണെന്നും ഗായത്രി പറയുന്നു.

ഞാൻ അവനെ യാത്രകൾക്ക് കൊണ്ടുപോകും. അച്ഛനെ അവന് ഭയങ്കര റെസ്പെക്ടാണ്. പിന്നെ അദ്ദേഹത്തിന് അദ്ദേഹ ത്തിന്റേതായ സമയം വേണം. എവിടെ എങ്കിലും പോയാൽ എനിക്ക് വേഗം വീട്ടിൽ തിരിച്ച് വരണമെന്ന് തോന്നും. അതിന് കാരണം മാധവനാണ്. പിന്നെ ഇത്തരം ബ്രീഡുകൾക്ക് മെയിൻ്റനൻസ് കൂടുതലാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ്. ഡോഗ് ഫുഡ്, ചോറ്, മുട്ട തുടങ്ങി എല്ലാം കഴിക്കും. ഐസ്ക്രീമും പായസുമാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്‌ടം. മാധവൻ അഗ്രസീവായാൽ പേടിയാകും. പക്ഷെ വല്ലപ്പോഴും മാത്രമെ അത് സംഭവിക്കാറുള്ളുവെന്നും ഗായത്രി സുരേഷ് പറയുന്നു.

Read more