മേക്കപ്പും അവിഹിതവും; മലയാള സീരിയലുകള്‍ക്കെതിരെ മധു മോഹന്‍

ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു മധു മോഹന്‍. സീരിയല്‍ രംഗത്തെസമസ്ത മേഖലകളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ്. എന്നാല്‍ ഇപ്പോഴിതാ മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുകയാണ് ഇദ്ദേഹം.

എന്നാല്‍ തമിഴ് സീരിയലുകളില്‍ വളരെ സജീവമായി നിലകൊള്ളുന്ന താരത്തിന് മലയാള സീരിയലുകളെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ട്. താന്‍ എന്തുകൊണ്ടാണ് മലയാള സീരിയലുകളില്‍ അഭിനയിക്കാത്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

മഴവില്‍ മനോരമയില്‍ ജഗദീഷ് അവതാരകനായെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് മധു മോഹന്‍ മനസ്സുതുറന്നത്.

മധു മോഹന്റെ വാക്കുകളില്‍ നിന്നും:’

മലയാളത്തിലെ സീരിയലുകളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ഉണ്ടായാല്‍ മലയാളത്തില്‍ ഇനിയും പ്രോജക്ടുകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. ഇപ്പോള്‍ വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തില്‍ കാണുന്നത്. അത് മാറണം.

ഇത്രയും കാലം സീരിയലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടും ഇതുവരെ എന്റെ സീരിയലുകളില്‍ ഒരു അവിഹിതം പറഞ്ഞിട്ടില്ല. അഭിനയിക്കുന്ന സീരിയലുകളില്‍ ഉണ്ടാകാം. പക്ഷെ അത് എന്റെ നിയന്ത്രണത്തില്‍ ഉള്ളതല്ല, ഞാന്‍ എടുക്കുന്ന സീരിയലുകളില്‍ അത് ഉണ്ടാവില്ല. മലയാളത്തില്‍ ഇപ്പോള്‍ അവിഹിതം ഇല്ലാത്ത സീരിയലുകളില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു