അയാള്‍ക്ക് അത് പറ്റില്ലാന്ന് മനസ്സിലായി, എനിക്കും ആ വേഷം അഭിനയിക്കണമെന്നില്ലായിരുന്നു ; സുരേഷ് ഗോപി ചിത്രത്തിലേക്ക് അവസാനനിമിഷം എത്തിയതിനെ കുറിച്ച് മധുപാല്‍

നടനും സംവിധായകനുമായ മധുപാലിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട റോളുകളില്‍ ഒന്നാണ് സുരേഷ് ഗോപി ചിത്രം കശ്മീരത്തിലേത്. രാജീവ് അഞ്ചലിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയില്‍ നാഥുറാം എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. കശ്മീരത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് മധുപാല്‍. മുമ്പ് സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ലെന്ന് മധുപാല്‍ പറയുന്നു.

“പിന്നീടാണ് കാശ്മീരത്തില്‍ അഭിനയിക്കാനുളള അവസരം വരുന്നത്. അവസാന മിനുട്ട് വരെയും പലരെയും ആലോചിക്കുകയും ഒരു ആക്ടറെ വെച്ച് ചെയ്തിട്ട് അയാളെ കൊണ്ട് പറ്റില്ലാന്ന് തോന്നുകയും ചെയ്ത് ഒഴിവാക്കുകയായിരുന്നു” എന്ന് നടന്‍ പറഞ്ഞു.

“പുതിയ ആളുകളെ അന്വേഷിക്കുകയും അവരൊന്നും പറ്റില്ലെന്നും തോന്നിയ സമയത്താണ് ഞാന്‍ ആ സിനിമയില്‍ നടനായി മാറുന്നത്. സംവിധായകനായ രാജീവേട്ടന്റെ തീരുമാനം തന്നെയായിരുന്നു അത്. ഒരാളെ വെച്ച് ഷൂട്ട് ചെയ്തതാണ്. എന്നാല്‍ ഷൂട്ട് പകുതിയായപ്പോള്‍ ഇയാള്‍ ശരിയാവുന്നില്ലെന്ന് തോന്നി.

പിന്നാലെയാണ് ഞാന്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ സീനുകള്‍ പെട്ടെന്ന് ഷൂട്ട് ചെയ്യേണ്ടി വന്നു. അങ്ങനെയാണ് ഞാന്‍ കഥാപാത്രമാവുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യം ഉണ്ടായിരുന്നില്ല മധുപാല്‍ പറഞ്ഞു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?