തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യർ എന്ന് നിവിൻ പോളി. നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. . ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളിൽ നടത്തിയ പരിപാടിക്കിടെയാണ് തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യർ എന്ന് നിവിൻ പോളി പറഞ്ഞത്. ‘
ഞാനും ആസിഫും എട്ടൊമ്പത് വർഷത്തിന് ശേഷം ഒന്നിച്ച് ഒരു സിനിമ ചെയ്യുകയാണ്. ഷൈൻ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകർക്ക് വേണ്ടി, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യർ. ഏറ്റവും മികച്ച തിയേറ്റർ എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകാൻ എന്നെ കൊണ്ടാവുന്ന രീതിയിൽ താൻ ശ്രമിച്ചിട്ടുണ്ടെന്നും’ നിവിൻ പറഞ്ഞു.
ലാൽ, ലാലു അലക്‌സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത് മുതൽ തന്നെ പ്രേക്ഷർക്ക് കൗതുകമുയർത്തിയിരുന്നു. ഫാന്റസി ടൈംട്രാവൽ ജോണറിലെത്തുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുന്നത്.