ബീഡി വലിച്ചു വലിച്ച് മൈഗ്രേയ്ന്‍ ആയി, സംവിധായകനോട് കാര്യം പറഞ്ഞപ്പോള്‍ മറ്റൊരു സാധനം തന്നു: മഹേഷ് ബാബു

മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂര്‍ കാരം’ ബോക്‌സ് ഓഫീസ് തിരിച്ചു പിടിക്കുകയാണ്. ഓപ്പണിംഗ് ദിനത്തില്‍ 90 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനം തൊട്ട് തിയേറ്ററില്‍ തളര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ തിയേറ്ററില്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്.

ടഫ് ലുക്കിലാണ് മഹേഷ് ബാബു ഗുണ്ടൂര്‍ കാരത്തില്‍ എത്തിയത്. ചിത്രത്തിലെ ബീഡി വലിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി ബീഡി വലിച്ചത് മൈഗ്രേന്‍ വരാന്‍ കാരണമായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

”ഞാന്‍ പുകവലിക്കാറില്ല, പുകവലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. ഗ്രാമ്പുവിന്റെ ഇലകൊണ്ട് ഉണ്ടാക്കിയ ആയുര്‍വേദ ബീഡിയാണ് ഞാന്‍ സിനിമയില്‍ ഉപയോഗിച്ചത്. തുടക്കത്തില്‍ അവര്‍ എനിക്ക് യഥാര്‍ത്ഥ ബീഡിയാണ് തന്നത്. ഇത് വലിച്ചതോടെ എനിക്ക് മൈഗ്രേന്‍ വന്നു.”

”ഞാന്‍ സംവിധായകനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തിരഞ്ഞ് കണ്ടെത്തിയതാണ് ആയുര്‍വേദിക് ബീഡി. എനിക്ക് അത് മികച്ചതായി തോന്നി. ഗ്രാമ്പുവിന്റെ ഇലകൊണ്ട് ഉണ്ടാക്കിയ ബീഡിക്ക് മിന്റിന്റെ രുചിയാണ്. അതില്‍ പുകയില ഇല്ല” എന്നാണ് മഹേഷ് ബാബു പറയുന്നത്.

അതേസമയം, ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗുണ്ടൂര്‍ കാരം ജനുവരി 12ന് ആണ് തിയേറ്ററില്‍ എത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 200 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. മീനാക്ഷി ചൗധരി, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് തമന്‍ ആണ് സംഗീതം ഒരുക്കിയത്.

Latest Stories

'ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കാൻ എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാമെന്നാണ്'; വിമർശിച്ച് എകെ ബാലൻ

മലപ്പുറത്ത് അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയില്ല; സ്വതന്ത്ര വായുപോലും ലഭിക്കുന്നില്ല; എല്ലാം ചിലര്‍ സ്വന്തമാക്കുന്നു; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

MI VS LSG: വെടിക്കെട്ട് ബാറ്ററുടെ പുറത്താവലിന് പിന്നില്‍ രോഹിതിന്റെ കാഞ്ഞബുദ്ധി, ഹാര്‍ദിക്ക് പറഞ്ഞപ്പടി അനുസരിച്ചു, ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം

'വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക്'; ലേഖനം മുക്കി ആർഎസ്എസ് വാരിക

പൃഥ്വിരാജിനും പണി കിട്ടി, 'എമ്പുരാന്‍' വെട്ടികൂട്ടിയാലും വെറുതെ വിടില്ല; നടന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ

'മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുന്നു, മുസ്‌ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമം'; ബിജെപിക്കെതിരെ മന്ത്രി വി അബ്ദുറഹ്മാൻ

പിഎച്ച്ഡി പ്രവേശനം നിഷേധിച്ചു; ബനാറസ് ഹിന്ദു സർവകലാശാലയിൽ ദലിത് വിദ്യാർത്ഥി നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്

ചരിത്രത്തിന് തൊട്ടരികെ സഞ്ജു സാംസൺ, റെക്കോഡ് നേട്ടത്തിൽ മറികടക്കാൻ ഒരുങ്ങുന്നത് ഇതിഹാസത്തെ; തടയാൻ ഒരുങ്ങി ശ്രേയസ് അയ്യർ

'യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ വ്യാജ വിവാഹ രേഖകളുണ്ടാക്കി'; ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ