ഒരേസമയം 25 സിനിമ ചെയ്യുന്നതിന് തുല്ല്യമാണ് രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് : മഹേഷ് ബാബു

തെലുങ്കിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. രാജമൗലിയെ പ്രശംസിച്ച് മഹേഷ് ബാബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. രാജമൗലിക്കൊപ്പം പ്രവർത്തിക്കുന്നത് സ്വപ്ന സാഫല്യമാണെന്നാണ് നടൻ പറയുന്നത്. രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേ സമയം 25 സിനിമ ചെയ്യുന്നത് പോലെയാണെന്നും മഹേഷ് പറഞ്ഞു. ഇ-ടൈംസിനോടായിരുന്നു നടന്റെ പ്രതികരണം.

തന്നെ സംബന്ധിച്ചിടത്തോളം രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം പോലെയാണ്. രാജമൗലിയുടെ ഒരു സിനിമയിൽ അഭിനയിക്കുക എന്നുപറഞ്ഞാൽ ഒരേസമയം 25 സിനിമകൾ ചെയ്യുന്നതുപോലെയാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ശാരീരികമായി വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വരും. പക്ഷെ താൻ അതിനായി വളരെ ആകാംക്ഷയിലാണ്.

ഇതൊരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും. പല തടസങ്ങളും ഭേദിച്ച് രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് സിനിമയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെമ്പാടും വമ്പൻ ഹിറ്റായിമാറിയ ആർആർആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ മഹേഷ് ബാബു നായകനായേക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് നടന്റെ പ്രതികരണം.

ആഫ്രിക്കൻ കാടുകളിൽ നടക്കുന്ന ഒരു അഡ്വഞ്ചർ ചിത്രമാകും ഇതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചത്രത്തിന്റെ മറ്റു താരങ്ങളുടെയോ അണിയറ പ്രവർത്തകരുടെയോ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം