ഭാവി വരന്‍ എന്നേക്കാള്‍ പ്രായം കുറഞ്ഞ ആളായാലും പ്രശ്‌നമില്ല, വര്‍ക്ക് ഹോളിക് ആയിരിക്കണം: മഹിമ നമ്പ്യാര്‍

‘കാര്യസ്ഥന്‍’ എന്ന ചിത്രത്തിലൂടെയാണ് മഹിമ നമ്പ്യാര്‍ അഭിനയരംഗത്തേക്ക് എത്തുന്നത് എങ്കിലും ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. 100 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിലെ മഹിമയുടെ പ്രകടനത്തിന് പ്രേക്ഷകര്‍ കൈയ്യടിച്ചിരുന്നു.

മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘800’ എന്ന ചിത്രമാണ് മഹിമയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് മഹിമ ഇപ്പോള്‍.

പ്രായം തനിക്കൊരു പ്രശ്നമല്ല എന്നാണ് നടി പറയുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളാണെങ്കിലും അതൊരു പ്രശ്നമല്ല. പക്ഷെ തീരെ ചെറുപ്പമാവാതിരുന്നാല്‍ മതി. തന്നെ നോക്കുന്ന ആളായിരിക്കണം എന്ന നിര്‍ബന്ധമൊന്നുമില്ല. എന്നെ നോക്കാന്‍ എനിക്കറിയാം, പക്ഷെ ജീവിതം അലങ്കോലമായ ആളാവരുത്.

തന്നെ സംബന്ധിച്ച്, ഒരു പ്രോജക്ട് ഏറ്റെടുത്താല്‍ അതില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത തനിക്ക് പുലര്‍ത്തണം. താന്‍ അങ്ങനെയാവുമ്പോള്‍, പാര്‍ട്ണരും അങ്ങനെ ആയിരിക്കണമല്ലോ. ജോലിയോട് ആത്മാര്‍ത്ഥതയുള്ള ആള്‍ക്കാര്‍ വര്‍ക്ക് ഹോളിക് ആയിരിക്കും എന്നാണ് മഹിമ പറയുന്നത്.

മലയാളത്തില്‍ കാര്യസ്ഥനും ആര്‍ഡിഎക്‌സും കൂടാതെ ‘മാസ്റ്റര്‍ പീസ്’, ‘മധുരരാജ’, ‘വാലാട്ടി’ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ‘സാട്ടൈ’ എന്ന ചിത്രത്തിലൂടെയാണ് മഹിമ തമിഴില്‍ ശ്രദ്ധ നേടുന്നത്. ‘രഥം’ എന്നൊരു ചിത്രം കൂടി മഹിമയുടേതായി തമിഴില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?