ഏഴ് വര്‍ഷം മുമ്പ് താന്‍ നടി മഹിമ നമ്പ്യാരെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് വൈറല്‍ ആയിരുന്നു. പുതിയ ചിത്രം ‘ജയ് ഗണേഷി’ന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. ഈ സംഭവത്തെ കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടി മഹിമ. ഉണ്ണിയും മഹിമയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
മഹിമയും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം ജയ് ഗണേഷ് അല്ല, ‘മാസ്റ്റര്‍പീസ്’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഇരുതാരങ്ങളും ഒന്നിച്ച് അഭിനയിച്ചിരുന്നു. ”ആ ചിത്രത്തില്‍ ഉണ്ണി വില്ലന്‍ ആയിരുന്നു. ഞാനും ഒരു കാരക്ടര്‍ ചെയ്തിട്ടുണ്ട്. ആ സിനിമ ചെയ്യുന്ന സമയത്ത് തങ്ങള്‍ തമ്മില്‍ വലിയ ഇന്ററാക്ഷന്‍ ഒന്നുമില്ല. ഉണ്ണി ഭയങ്കര ചൂടനായിരുന്നു അപ്പോള്‍. ഒന്നും സംസാരിക്കില്ല, ഒന്നും മിണ്ടില്ല.”
”ആദ്യം ഷൂട്ടിന് കണ്ടപ്പോഴും പേര് മാത്രമാണ് ഉണ്ണി എന്നോട് ചോദിച്ചത്. എനിക്ക് വീട്ടില്‍ പട്ടികള്‍ ഉണ്ട്. എനിക്ക് ഡോഗ്സിനെ ഇഷ്ടമാണ്. ഉണ്ണിക്കും ഇഷ്ടമാണ്. എന്റെ ഡോഗിന്റെ ട്രെയ്നര്‍ ഒരു റോട്ട് വീലറിനെ ഉണ്ണിക്ക് സമ്മാനമായി നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പറയാന്‍ അന്ന് എനിക്ക് ഉണ്ണിയെ വ്യക്തിപരമായി അറിയില്ല. അങ്ങനെ ഉദയേട്ടന്‍ അതായത് ഉദയ് കൃഷ്ണയോടാണ് നമ്പര്‍ ചോദിക്കുന്നത്.”
”ഞാന്‍ ഉദയേട്ടനുമായി അത്രയും അടുത്ത ബന്ധമുള്ള ആളാണ്. എന്റെ ഗോഡ്ഫാദര്‍ ആണ്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, എനിക്ക് ഉണ്ണി മുകുന്ദനെ നേരിട്ട് പരിചയമില്ല, ഒന്ന് സംസാരിക്കണം, മഹിമ വിളിക്കും എന്ന് പറയണം, ഈ ഒരു കാര്യം സംസാരിക്കാനാണ്. എനിക്ക് നമ്പറും തരണം എന്ന് പറഞ്ഞു. ഉദയേട്ടനാണ് എനിക്ക് നമ്പര്‍ തരുന്നത്. ഞാന്‍ ഉദയേട്ടനെ ഉദയ് എന്നാണ് വിളിക്കുന്നത്.”
”അത് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കാരണമാണ്. അങ്ങനെ ഞാന്‍ ഉണ്ണിക്ക് ഒരു വോയിസ് നോട്ട് ഇട്ടു. ‘ ഉണ്ണി എന്നെ ഓര്‍മയുണ്ടാകും എന്ന് വിചാരിക്കുന്നു, ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടിയാണ്. ഉദയ് ആണ് നമ്പര്‍ തന്നത്,’ എന്ന് പറഞ്ഞു. പറയുന്ന കൂട്ടത്തില്‍ രണ്ട് മൂന്ന് തവണ ഉദയന്‍ ഉദയന്‍ എന്ന് പറയുന്നുണ്ടായിരുന്നു. കാര്യം മനസിലായില്ല. രണ്ടാമത്തെ മെസേജ് അയ്യക്കുമ്പോഴേക്കും എന്നെ ബ്ലോക്ക് ചെയ്തിരുന്നു.”
”ഈ സംഭവത്തിന് ശേഷം ഉദയേട്ടന്‍ വിളിച്ച് ചോദിച്ചു നീ ഉദയ് എന്ന് പറഞ്ഞോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു, അറിയാതെ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. സംഭവം എന്താണെന്ന് വെച്ചാല്‍ ഉണ്ണി ഉദയേട്ടനെ വിളിച്ച് പറഞ്ഞു, ‘അവളെന്ത് അഹങ്കാരിയാണ്,’ എന്നൊക്കെ. അങ്ങനെ തിരിച്ച് ഈ സിനിമയില്‍ ജോയിന്‍ ചെയ്യുന്ന സമയത്താണ് ബ്ലോക്ക് മാറ്റുന്നത്” എന്നാണ് മഹിമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.