ജീവിതത്തിൽ തന്റെ നിലപാടുകൾകൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് മൈത്രേയൻ. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളെ പറ്റി തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മൈത്രേയൻ. സമകാലിക മലയാള സിനിമയിൽ സൂപ്പർ താരങ്ങളെ മുന്നിൽ കണ്ട് മാത്രമാണ് സിനിമകൾ ഉണ്ടാവുന്നതെന്നും. അതുകൊണ്ട് തന്നെ മികച്ച സിനിമകൾ ഉണ്ടാവാൻ ഇതൊരു പരിമിധിയാണെന്നും മൈത്രേയൻ പറഞ്ഞു.
“വ്യത്യസ്തമായ കഥാപാത്രങ്ങളെ ഒരേപോലെ തന്മയത്തത്തോടെ അവതരിപ്പിച്ച ആളാണ് ജഗതി ശ്രീകുമാർ എന്നതിൽ സംശയമൊന്നുമില്ല. പണം കൊണ്ടും ആധിപത്യം കൊണ്ടും ആളുകളെ കോർഡിനേറ്റ് ചെയ്യാനുള്ള കഴിവ് കൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ഇന്നും മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്നത്. ഈ മഹാനടന്മാരൊന്നും ജഗതിയുടെ മുന്നിൽ അത്ര മെച്ചപ്പെട്ട നടന്മാരല്ല. അത് അഭിനയത്തിനെ പറ്റി അറിയുന്ന ആർക്കും കാണാവുന്ന കാര്യമാണ്. അങ്ങനെ പറയുമ്പോൾ മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല എന്നല്ല.
മോഹൻലാലിന്റെ സിനിമ കാണാനായി മാത്രം പോയിരുന്ന ഒരു കാലം എനിക്കുണ്ട്. മോഹൻലാൽ ഉള്ളതുകൊണ്ട് ഇനി പോവില്ല എന്ന് തീരുമാനിച്ചിരിക്കുന്ന ഒരുകാലാമാണ് ഇനി. അയാൾക്ക് വേണ്ടി സിനിമ ഉണ്ടാക്കുന്നതാണ് നമ്മളിപ്പോൾ കാണുന്നത്. കഥാപാത്രത്തിന് വേണ്ടി ജീവിക്കുന്ന നടനല്ല അയാളിന്ന്.
മമ്മൂട്ടിയും അങ്ങനെയാണ്, ചില സിനിമകളിലൊക്കെ മാറ്റമുണ്ടെന്ന് മാത്രം. ജഗതി അങ്ങനെയല്ലായിരുന്നു. ജഗതിക്ക് വേണ്ടി കഥാപാത്രങ്ങൾ ഉണ്ടാക്കിയിട്ടില്ല. സൂപ്പർസ്റ്റാറുകൾക്ക് വേണ്ടി എഴുതുന്ന കഥയ്ക്ക് അകത്ത് സ്വാഭാവികമായ ഒരു കഥാപാത്രം ജഗതി ചെയ്യുമ്പോൾ ഏറ്റവും മികച്ചതാവുന്നു. ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, നെടുമുടി വേണു ഇവരൊക്കെ അങ്ങനെ തന്നെയായിരുന്നു. ” പോപ്പർ സ്റ്റോപ്പ് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൈത്രേയൻ തന്റെ കാഴ്ചപാടുകൾ തുറന്നുപറഞ്ഞത്.
Read more
തന്റെ മകളായ കനി കുസൃതി ഒരു കടുത്ത മോഹൻലാൽ ആരാധിക ആയിരുന്നെന്നും ഇപ്പോൾ അങ്ങനെയാണോ എന്ന് തനിക്ക് അറിയില്ലെന്നും മൈത്രേയൻ കൂട്ടിചേർത്തു.