സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ നീ പോയി... നിങ്ങള്‍ രണ്ടുപേരും ഇല്ലാത്ത ഒരു ലോകം: മേജര്‍ രവി

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ അനില്‍ പി. നെടുമങ്ങാടിന്റെ ദാരുണമരണം സിനിമാലോകത്തെ കണ്ണീരണിയിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനും മാഞ്ഞു പോയതിന്റെ വേദന പങ്കുവെച്ചിരിക്കുകയാണ് മേജര്‍ രവി.

“”അനിലേ, എന്റെ പ്രിയ സഹോദരാ, കഴിഞ്ഞ വര്‍ഷം നമ്മള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ നല്ലൊരു നടനെ നിന്നില്‍ കണ്ടു. പിന്നെ അയ്യപ്പനും കോശിയും കണ്ടപ്പോള്‍ ഞാന്‍ സച്ചിയോട് പറഞ്ഞു നന്ദി എന്ന്… ഇപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഇല്ലാത്ത ഒരു ലോകം!!! എന്തിനാ മോനേ ഞങ്ങളെ വിട്ടു പോയത്? സഹിക്കുന്നില്ല മോനേ.. ഒരുപാട് ഇഷ്ടപ്പെടുന്നു…സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ നീ പോയത്… വയ്യ… പ്രണാമം..”” എന്നാണ് മേജര്‍ രവിയുടെ കുറിപ്പ്.

ഏഴ് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും അനിലിനെ ജനപ്രിയനാക്കിയത് അയ്യപ്പനും കോശിയും ചിത്രത്തിലെ പൊലീസ് വേഷമാണ് താരത്തെ ഏറെ ശ്രദ്ധേയനാക്കിയത്. ജോജു ജോര്‍ജ് ചിത്രം പീസിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

ഷൂട്ടിംഗ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ താരം ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോവുകയായിരുന്നു. മമ്മൂട്ടി നായകനായ തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അനില്‍ അഭിനയം ആരംഭിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം