അന്ന് പ്രണവ് വലിയ കിണറില്‍ ചാടിക്കുളിച്ചു.. എന്റെ വീട്ടില്‍ വന്നപ്പോഴാണ് അവന്‍ ആദ്യമായി പവര്‍കട്ട് കണ്ടത്: മേജര്‍ രവി

പ്രണവ് മോഹന്‍ലാല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സിനിമയാണ് ‘പുനര്‍ജനി’. പ്രണവിനെ ഈ ചിത്രത്തില്‍ അഭിയിപ്പിക്കാനായി കൊണ്ടു വന്നപ്പോഴുള്ള അനുഭവമാണ് മേജര്‍ രവി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. പ്രണവിനെ തന്റെ വീട്ടില്‍ താമസിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളാണ് മേജര്‍ രവി പറയുന്നത്. ആദ്യമായി പവര്‍കട്ട് കണ്ടതിനെ കുറിച്ചും കിണറില്‍ നീന്തിയതിനെ കുറിച്ചുമാണ് മേജര്‍ രവി സംസാരിച്ചത്.

”ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ട് രാജേഷ് അമനകര എന്നയാള്‍ എന്നെ ബന്ധപ്പെട്ടു. ഒരു കഥയുമായി അയാള്‍ മദ്രാസിലേക്ക് വന്നു. പ്രണവിനോട് കഥ പറഞ്ഞ ശേഷം അവനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. ഞാന്‍ ഈ കഥ കേട്ടതിന് ശേഷം ലാലിനെ വിളിച്ച് കാര്യം പറഞ്ഞു.”

”സുചിയെ വിളിച്ച് പറഞ്ഞ് വീട്ടില്‍ പോയി കഥ പറയാനായിരുന്നു ലാല്‍ പറഞ്ഞത്. ലാല്‍ അന്ന് മദ്രാസില്‍ തന്നെ ഷൂട്ടിന്റെയൊക്കെ തിരക്കിലാണ്. അങ്ങനെ ഞാന്‍ നേരെ വീട്ടില്‍ പോയപ്പോള്‍ സുചി പറഞ്ഞത് അവന്‍ അഭിനയിക്കുമോ ഇല്ലയോയെന്ന് എനിക്കറിയില്ല എന്നായിരുന്നു. പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു ഒന്ന് കഥ കേള്‍ക്കെന്ന് ഞാന്‍ പറഞ്ഞു.”

”അങ്ങനെ ഞാനാണ് ആ കഥ അവരോട് പറയുന്നത്. കഥ കേട്ടതും സുചി അപ്പുവിനെ നോക്കിയിട്ട് നീ ഈ സിനിമ ചെയ്യുന്നോടാ എന്ന് ചോദിച്ചു. ആഹ്, കുഴപ്പമില്ല എന്ന് അവന്‍ മറുപടിയും പറഞ്ഞു. സുചിക്ക് അപ്പുവിനൊപ്പം പത്ത് ദിവസം മദ്രാസ് വിട്ട് കേരളത്തില്‍ വന്ന് നില്‍ക്കാന്‍ ആ സമയത്ത് കഴിയുമായിരുന്നില്ല.”

”അതുകൊണ്ട് സുചി എനിക്കൊപ്പം പ്രണവിനെ വിട്ടു. ഹോട്ടലില്‍ താമസിപ്പിക്കേണ്ട എന്റെ വീട്ടില്‍ തന്നെ താമസിപ്പിച്ചാല്‍ മതിയെന്നാണ് സുചി പറഞ്ഞത്. അന്ന് എന്റേത് വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടാണ്. ഞാനാണ് അപ്പുവിനെ ഷൂട്ടിംഗിന് കൊണ്ടുപോയിരുന്നത്. ഒരു ദിവസം അപ്പു വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അരമണിക്കൂറോളം പവര്‍കട്ട് ഉണ്ടായി.”

”അപ്പു അന്നാണ് ആദ്യമായി പവര്‍കട്ട് കാണുന്നത്. അവന്റെ മദ്രാസിലെ വീട്ടില്‍ പവര്‍ക്കട്ട് അറിയാതിരിക്കാനുള്ള ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ പവര്‍ക്കട്ട് എന്താണെന്ന് അനുഭവിക്കാന്‍ അപ്പുവിന് സാധിച്ചിട്ടില്ല. അന്ന് അവന്‍ വീട്ടില്‍ നിന്ന് ആദ്യമായി പവര്‍ കട്ട് കണ്ടപ്പോള്‍ ആഹ്ലാദിക്കുകയായിരുന്നു.”

”എന്റെ അമ്മയെയൊക്കെ ഒളിച്ചിരുന്ന് പേടിപ്പിക്കുക അങ്ങനെ ഒരുപാട് കുസൃതി അവന്‍ കാണിച്ചു. എനിക്കൊപ്പം എന്റെ വീടിന് സമീപമുള്ള വലിയ കിണറില്‍ ചാടി കുളിക്കുകയും ചെയ്തിട്ടുണ്ട് പ്രണവ്. വെള്ളം നന്നായി ഉണ്ടായിരുന്നിട്ടും അവന്‍ അനായാസം നീന്തി. ആ പ്രായത്തിലെ അവന്റെ ഗട്ട്സ് എന്നെ അത്ഭുതപ്പെടുത്തി” എന്നാണ് മേജര്‍ രവി പറയുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം