ഞാനൊരു പുഴുവിനെയും കണ്ടിട്ടില്ല; മമ്മൂട്ടി ചിത്രത്തെ പരിഹസിച്ച് മേജര്‍ രവി

നവാഗതയായ രത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ ‘പുഴു’വിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമൂഹത്തിന്റെ ആഴത്തില്‍ വേരോടിയിരിക്കുന്ന ജാതീയതയ്ക്കെതിരെ വിരല്‍ ചൂണ്ടിയിരിക്കുന്ന ചിത്രത്തിന് പ്രശംസാപ്രവാഹമാണ്. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

സിനിമ ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുകയാണ് എന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരുന്നു. ശ്രീജിത്ത് പണിക്കരും സിനിമയ്്‌ക്കെതിരെ രംഗത്ത് വന്നു.

Read more

താന്‍ ഒരു സിനിമ എടുക്കുമെന്നും അതിന് ‘ഒച്ച്’ എന്ന് പേരിട്ട് നല്‍കുമെന്നുമായിരുന്നു ശ്രീജിത്ത് പണിക്കര്‍ പരിഹസിച്ചത്. ഇപ്പോഴിതാ, ശ്രീജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. താന്‍ ബോംബെയിലെ സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ആണുള്ളതെന്നും, താനൊരു ‘പുഴു’വിനേയും കണ്ടില്ലെന്നും അദ്ദേഹം ശ്രീജിത്തിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.