നിങ്ങളുടെ ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കും കുറച്ചാളുകള്‍ക്ക് മാത്രം അറിയാം: മേജര്‍ രവി

മോഹന്‍ലാലിനെ ‘നല്ലവനായഗുണ്ട’ എന്ന് വിശേഷിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി മേജര്‍ രവി. ‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, താങ്കള്‍, ശ്രീ മോഹന്‍ലാല്‍ എന്ന ‘നല്ലവനായ റൗഡിയെ’ താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, മോഹന്‍ലാല്‍ താങ്കളുടെ വസതിയില്‍ വന്നു കാണുകയുണ്ടായി. അത് ഓര്‍മ്മയുണ്ടല്ലോ’ എന്ന് മേജര്‍ ചോദിക്കുന്നു.

പോസ്റ്റ് പൂര്‍ണ രൂപം

ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍,

താങ്കളെപ്പറ്റി ഞാന്‍ നേരത്തേയിട്ട ഒരു പോസ്റ്റിന്റെ തുടര്‍ച്ചയായാണ് ഇതെഴുതുന്നത്.

മലയാളികളുടെ പ്രിയതാരം ശ്രീ മോഹന്‍ലാലിനെ ‘നല്ലവനായ റൗഡി’ എന്ന് താങ്കള്‍ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡാര്‍ ആയ താങ്കളുടെ ഓര്‍മ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓര്‍മ്മയിലെ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധയില്‍പ്പെടുത്തുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, താങ്കള്‍, ശ്രീ മോഹന്‍ലാല്‍ എന്ന നല്ലവനായ റൗഡിയെ താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, മോഹന്‍ലാല്‍ താങ്കളുടെ വസതിയില്‍ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയില്‍ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതില്‍ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു. റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹന്‍ലാല്‍ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കള്‍ ക്ഷണിച്ചപ്പോള്‍, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം

ആ ചിത്രത്തില്‍ പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചില്ല. ഇതിന്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകള്‍ക്ക് മാത്രം അറിയാം.

പിന്നെ ”അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്”. അതുകൊണ്ടാവാം അദ്ദേഹം അതില്‍ നിന്ന് പിന്മാറിയത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍