ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡ് വിമർശനങ്ങൾ; 'വർഷങ്ങൾക്കു ശേഷം' ട്രോളുകളെ കുറിച്ച് മേക്കപ്പ് മാൻ റോണക്സ് സേവ്യർ

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടി റിലീസിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെന്നൈ പാസം, ക്രിഞ്ച്, ന്യാബകം, അപ്പു തുടങ്ങീ നിരവധി കാര്യങ്ങളിലാണ് ചിത്രത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നുവരുന്നത്. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നായിരുന്നു ചിത്രത്തിന്റെ മേക്കപ്പ്. പ്രായമായ പ്രണവിന്റെയും ധ്യാനിന്റെയും കഥാപാത്രങ്ങൾക്ക് നൽകിയ മേക്കപ്പ് സ്കൂൾ കലോത്സവങ്ങളിൽ പ്രച്ഛന്നവേഷത്തിന് വന്ന കുട്ടികളെപോലെയുണ്ട് എന്നൊക്കെ തരത്തിലായിരുന്നു ഒരുപാട് ട്രോളുകൾ വന്നിരുന്നത്.

ഇപ്പോഴിതാ വിമർശനങ്ങളിലും ട്രോളുകളിലും പ്രതികരണമറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് മാൻ റോണക്സ് സേവ്യർ. മേക്കപ്പിനെ കുറിച്ച് തങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ട് ആയെന്നാണ് കരുതുന്നതെന്നാണ് റോണക്സ് പറയുന്നത്. കൂടാതെ ഇപ്പോൾ ചിത്രത്തിനെതിരെ വരുന്നത് ഫാബ്രികേറ്റഡ് ആയിട്ടുള്ള വിമർശനങ്ങളാണെന്നും റോണക്സ് പറയുന്നു.

“മേക്കപ്പിനെ കുറിച്ച് ഞങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ട് ആയെന്നു തന്നെയാണ് കരുതുന്നത്. ഇതേ ആളുകൾ തന്നെയാണ് തിയറ്ററിൽ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞതും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണം വന്നതും. ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡ് ആയിട്ടാണ് എനിക്കു തോന്നുന്നത്. വേറെ പ്രത്യേകിച്ചൊന്നും പറയാനില്ല. വിമർശനങ്ങളെ പോസിറ്റീവ് ആയാണ് സ്വീകരിക്കുന്നത്.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ റോണക്സ് പറഞ്ഞത്.

ജൂൺ 7-ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികണ്ടത്, എന്നാൽ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

80 കോടി മുടക്കിയ സീരിസ് വേണ്ട, 'ബാഹുബലി' സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്; വെളിപ്പെടുത്തി താരം

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി

എന്ത് ഭാരത് ആർമി ആയാലും കൊള്ളാം ഇമ്മാതിരി വൃത്തിക്കേട് കാണിക്കരുത്, ഫാൻ ഗ്രുപ്പിനെതിരെ ഗുരുതര ആരോപണവുമായി സുനിൽ ഗാവസ്‌കർ

നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തീരുമാനത്തിൽ നിന്നും പിൻമാറി ആലുവയിലെ നടി

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പിന്‍വലിക്കണം, ഇല്ലെങ്കില്‍ കോടതി കയറ്റും; നിയമനടപടിയുമായി എആര്‍ റഹ്‌മാന്‍

തലസ്ഥാനത്ത് ലോകസിനിമയുടെ നാളുകള്‍; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍; എട്ടുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം