ഐസിസിയുടെ സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തില്‍ ഉണ്ടായത് എന്ന് മാല പാര്‍വതി. അതിനാലാണ് താന്‍ രാജിവെക്കുന്നതെന്നും മാല പാര്‍വതി പറഞ്ഞു.
പത്രക്കുറിപ്പില്‍ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതില്‍ ഇല്ല. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നും മാല പാര്‍വതി പറഞ്ഞു.
മാല പാര്‍വതിയുടെ വാക്കുകള്‍
ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോള്‍ നിയമപരമായി വലിയ കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തില്‍ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്. അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ വഴിയില്ല എന്നാണ്.
അതിനു ശേഷം പിന്നെ കാണുന്നത് ‘അമ്മ’ യുടെ കുറിപ്പാണ്. പത്രക്കുറിപ്പില്‍ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതില്‍ ഇല്ല. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നത്.