പരാതി നല്‍കാതെയുള്ള ആരോപണങ്ങള്‍ ഗൗരവമായി കാണുന്നില്ല'; കുറ്റാരോപിതരെ ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് മാലാ പാര്‍വ്വതി

വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി. വിജയ് ബാബുവിനെതിരെ രണ്ടാം മീറ്റു ആരോപണത്തില്‍ പരാതി നല്‍കാതിരിക്കുമ്പോള്‍ അത് വെറും ആരോപണമാണ്. അത് ഗൗരവമായി കാണുന്നില്ല. ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

വിജയ് ബാബുവിന് എതിരെയുളള ആരോപണത്തിന് അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചതിനോട് തനിക്ക് യോജിപ്പുണ്ട്, പക്ഷേ പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമത്തിന്റെ മേലുള്ള വെല്ലുവിളിയാണ്. വിജയ് വിചാരണയ്ക്ക് വിധേയനാകണം.

‘പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാം എന്ന സാഹചര്യം ഇന്ന് കേരളത്തില്‍ ഉള്ളത്കൊണ്ടാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നത്. വിജയ് ബാബുവിന്റെ കേസില്‍ ജനങ്ങളുടെ പ്രതികരണത്തില്‍ വളരെയധികം ആശങ്കയുണ്ട്. പൊലീസിന് പരാതി നല്‍കാതെ കാര്യങ്ങള്‍ ഞാന്‍ ഗൗരവമായി കാണുന്നില്ല. അത് ആരോപണം മാത്രമാണ്.

ത്തരം കാര്യങ്ങളില്‍ വ്യക്തികളെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട്. അവരെ ആക്ഷേപിക്കുകയും ചെയ്യന്നതിനോട് വിയോജിപ്പുണ്ട്. പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. പരാതി നല്‍കി അന്വേഷണം ഉണ്ടാകുമ്പോള്‍ പരാതിക്കാരനും ആരോപിതനും രണ്ട് പേര്‍ക്കും ഒരു പോലെ നീതി കിട്ടാന്‍ അവസരം കൂടുതലാണ്. അത്കൊണ്ട് പരാതികള്‍ ഉണ്ടാകട്ടെ.

ഈ വിഷയം വളരെ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ടതാണ്. കണ്‍സന്റ് എന്താണ്, സ്ത്രീകള്‍ക്ക് ഒരു ദിവസം കൂട്ടായിരിക്കുന്നയാള്‍ക്കെതിരെ പിന്നെ പരാതി കൊടുക്കുമോ എന്നിങ്ങനെയുള്ള സംസാരമാണ് സമൂഹത്തില്‍ നടക്കുന്നത്. യഥാര്‍ത്ഥ വിഷയങ്ങള്‍ സംസാരിക്കാവുന്ന കാലഘട്ടം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് സ്ത്രീകള്‍ക്ക് മാത്രമാണോ നിയമം, പുരുഷന്‍മാര്‍ക്ക് ഇല്ലേ, ഈ നാട്ടില്‍ അവരെ അംഗീകരിക്കേണ്ടേ എന്ന്. കുറ്റും തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ കുറ്റാരോപിതനാണ്. മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍