ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയായ താരമാണ് മാല പാർവതി. സഹതാരമായും അമ്മ വേഷങ്ങളിലും താരം കയ്യടി നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ സിനിമ മേഖലയിൽ സാമ്പത്തിക സുരക്ഷിതത്വമില്ലെന്നാണ് മാല പാർവതി പറയുന്നത്.

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പണമുണ്ടാവാറില്ലെന്നാണ് മാല പാർവതി പറയുന്നത്. സിനിമയിൽ വലിയ പ്രതിഫലം പറ്റി അഭിനയിക്കുന്ന നടിയല്ല താനെന്നും, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ടെന്നും മാല പാർവതി പറയുന്നു.

“ഇന്നും ഒന്നാംതീയതി വാടക കൊടുക്കാനോ, കൂടെയുള്ളവർക്ക് ശമ്പളം കൊടുക്കാനോ പണമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് മറുപടി. സിനിമയിൽ വലിയ പ്രതിഫലം പറ്റി അഭിനയിക്കുന്ന നടിയല്ല ഞാൻ. കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്.

സിനിമയിൽ ഒരിക്കലും പ്രതിഫലം അങ്ങോട്ട് പറഞ്ഞു വാങ്ങിയല്ല അഭിനയിക്കുക. ബജറ്റ് അനുസരിച്ച് എത്ര തരാൻ സാധിക്കും എന്ന് അങ്ങോട്ട് ചോദിക്കുകയാണ് പതിവ്. അതായിരിക്കും എന്റെ പ്രതിഫലം.” എന്നാണ് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മാല പാർവതി പറഞ്ഞത്.

വിവേകാനന്ദൻ വൈറലാണ്, സീക്രട്ട് ഹോം എന്നീ ചിത്രങ്ങളാണ് മാല പാർവതിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇന്ന് തിയേറ്ററുകളിൽ എത്തിയ ലാൽ ജൂനിയർ സംവിധാനം ചെയ്ത ടൊവിനോ ചിത്രം ‘നടികർ’ എന്ന ചിത്രത്തിലും മാല പാർവതി വേഷമിട്ടിട്ടുണ്ട്.