മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല; തെറ്റെന്ന് മാലാ പാര്‍വ്വതി

ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്തയില്‍ വന്ന തെറ്റായ തലക്കെട്ടിനെതിരെ പ്രതികരണവുമായി നടി മാല പാര്‍വതി. മാല പാര്‍വതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത കൊടുത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താരത്തിന്റെ പ്രതികരണം.

താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല എന്നും, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം എന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ആ നടന്‍ മോശമായി സ്പര്‍ശിച്ചു, കോമ്പ്രമൈസ് ചെയ്താല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാള്‍ പറഞ്ഞു.; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മാല പാര്‍വതി’ എന്നായിരുന്നു തലക്കെട്ട്. എന്നാല്‍ മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല എന്നും ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം എന്നും താരം വ്യക്തമാക്കി.

മാല പാര്‍വതിയുടെ ഫെയ്‌സ്ബുക് കുറിപ്പ്

അച്ഛന്‍ മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ് നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടന് നേരെയും, ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ ഞാന്‍ നടത്തിയിട്ടില്ല. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റര്‍വ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ, ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം.കഴിഞ്ഞ ഫെബ്രുവരിയിലാണ് താരത്തിന് നേരെ വ്യാജ മരണവാര്‍ത്ത വന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാര്‍വതി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതിനെതിരെ താരം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ