എന്റെ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല, അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ് അവര്‍ ഞങ്ങളോട് പറഞ്ഞു: മാലാ പാര്‍വ്വതി

നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ച് നടി മാലാ പാര്‍വ്വതി്. കൗമുദി ടിവിക്ക് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ നീണ്ട സിനിമാഭിനയ ജീവിതത്തെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചും മാലാ പാര്‍വതി വിവരിക്കുന്നത്. ഒരിക്കല്‍ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോള്‍ അതുകണ്ട് ഒരു ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് പാര്‍വതി പറയുന്നു.

‘ഞങ്ങളുടെ പ്രദര്‍ശനം നടക്കുമ്പോഴെല്ലാം കാണാന്‍ ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവര്‍ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇം?ഗ്ലീഷ് സബ്‌ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ നാടകം ആസ്വദിക്കാന്‍ നിരവധി പാശ്ചാത്യര്‍ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്‌ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തില്‍ നിന്നും സ്‌നേഹത്തെ കുറിച്ചും മറ്റും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി.

എന്റെ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്. എന്നായിരുന്നു അവര്‍ പറഞ്ഞത്’ ഓസ്‌ട്രേലിയക്കാരിയുടെ വാക്കുകള്‍ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ മാലാ പാര്‍വതി പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ