പാപ്പരാസികള്‍ തന്റെ ഫോട്ടോ എടുക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് നടി മലൈക അറോറ. പലരും തന്റെ സ്വകാര്യ ശരീര ഭാഗങ്ങളെ മാത്രം ഫോക്കസ് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുന്നുവെന്നും അതിന് മനോഭാവം എന്താണെന്നാണ് മലൈക പറയുന്നത്. കോമേഡിയന്‍ ഭാരതി സിംഗുമായി നടത്തിയ ചാറ്റിലായിരുന്നു മലൈകയുടെ വെളിപ്പെടുത്തല്‍.
‘ആള്‍ക്കുട്ടത്തിന് ഇടയില്‍ നിന്നും എന്നെ തള്ളുകയോ മറ്റെന്തെങ്കിലും ചെയ്താലോ ഞാനിത് വരെ ഒരാലെയും ശകാരിച്ചിട്ടില്ല. പക്ഷേ എന്നെ അസ്വസ്ഥയാക്കുന്നത് ആളുകള്‍ എന്റെ നെഞ്ചിന് മുകളിലേക്ക് മാത്രം നോക്കി ഫോട്ടോ എടുക്കുന്നതാണ്. എന്റെ നെഞ്ചും ഇടുപ്പുമൊക്കെ മാത്രം നോക്കിയാണ് അവര്‍ ഫോട്ടോസ് എടുക്കുന്നത്. ഇത്തരത്തില്‍ ക്യാമറകള്‍ അങ്ങനെ തന്റെ ശരീരം ഫോക്കസ് ചെയ്ത് വരുന്നതില്‍ തനിക്ക് പ്രശ്നമുണ്ടെന്നാണ് നടി പറയുന്നത്.
അവരെന്തിനാണ് എന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് മാത്രം ശ്രദ്ധിക്കുന്നത്. എന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ഞാന്‍ വളരെയധികം അഭിമാനിക്കാറുണ്ട്. എന്നാല്‍ അവര്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരം കാണിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് മറച്ച് പിടിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ്.
അതെന്തിനാണ്, ഞാന്‍ അങ്ങനെയുള്ള വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും. അതില്‍ മറ്റുള്ളവരുടെ പ്രശ്നമെന്താണെന്ന് മലൈക ചോദിക്കുന്നു.