ഷൂട്ടിംഗിനിടെ ആ നടന്‍ എന്നെ മോശമായി സ്പര്‍ശിച്ചു'; വെളിപ്പെടുത്തലുമായി മാല പാര്‍വ്വതി

യുവ നടിയെ നിര്‍മ്മാതാവ് വിജയ് ബാബു ബലാത്സംഗം ചെയ്ത കേസില്‍ താരസംഘടന മതിയായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മാല പാര്‍വ്വതി ഐ സി കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിന്ന് തനിക്ക് നേരിട്ട ഒരു ദുരനുഭവം വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി. കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാല പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കും. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു.

കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്‍, ക്യാമറമാന്‍ ഇതില്‍ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും മാല പാര്‍വ്വതി പറയുന്നു.

എന്നാല്‍ ഇതേ കുറിച്ച് ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അങ്ങനെ ഒരു അനുഭവം ആദ്യമായി ഉണ്ടായത് ഒരു തമിഴ് നടനില്‍ നിന്നാണ്. അയാള്‍ ഒരു ഡയലോഗിനിടെ വളരെ മോശമായി സ്പര്‍ശിച്ചു. അന്ന് സംവിധായകന്‍ ഹാന്‍ഡ് മൂവ്മെന്റ്സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്മെന്റ്സ് എന്ന് പറയുന്നത് ഇയാള്‍ എന്നെ കേറി പിടിച്ചതാണ്. പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതറിഞ്ഞപ്പോള്‍ നീ തോറ്റിട്ടൊന്നും വരരുത്. ആ സിനിമയില്‍ തുടരണമെന്ന് ഭര്‍ത്താവ് പറഞ്ഞതായി മാല പാര്‍വ്വതി പറയുന്നു.ഇപ്പോള്‍ അതൊക്കെ കോമഡിയായിട്ടാണ് കാണുന്നത്. അയാള്‍ എന്ത് ബോറനായിരിക്കും, അങ്ങനെ വന്ന് സ്പര്‍ശിക്കുന്നത്- മാല പറഞ്ഞു. സിനിമയില്‍ ഓരോ താരങ്ങള്‍ക്കും കാറ്റഗറിയുണ്ടെന്ന് മാല പറയുന്നു. ബാത്ത് റൂമിന്റെ കാര്യത്തില്‍, താമസത്തിന്റെ കാര്യത്തിലൊക്കെ വിവേചനമുണ്ടെന്ന് മാല പാര്‍വ്വതി പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ