മാത്യുവിന് നല്ല ചമ്മല്‍, ആ ചുംബനസീന്‍ കുറേ ടേക്ക് പോയി; തുറന്നുപറഞ്ഞ് മാളവിക

ക്രിസ്റ്റിയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മാളവിക. നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി ഒരുക്കുന്ന സിനിമയാണിത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. മാത്യു തോമസ് ആണ് സിനിമയിലെ നായകന്‍. കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് മാളവിക തുറന്നുപറഞ്ഞിരിക്കുകയാണ്. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അവര്‍. സിനിമയിലെ ഒരു ചുംബന രംഗത്തില്‍ അഭിനയിക്കവെ മാത്യുവിന് വളരെ ചമ്മല്‍ ആയിരുന്നെന്ന് മാളവിക പറയുന്നു.

മാത്യുവിന്റെ ക്യാരക്ടര്‍ ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന സീന്‍ ഉണ്ട്. കിസ് നടക്കുകയോ ഇല്ലയോ എന്ന് പടം കണ്ടാല്‍ അറിയാം. ആ സീന്‍ കുറേ ടേക്ക് പോയി, വളരെ ഫണ്ണി ആയിരുന്നു കാരണം മാത്യു വളരെ ഒക്വേര്‍ഡ് ആയിരുന്നു വളരെ പാവമായി പേടിച്ച് ഇരിക്കുകയായിരുന്നു.

ഞാനും ഓണ്‍ സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്തു എന്നല്ല, കിസ് ട്രൈ ചെയ്യാനുള്ള ഒരു എനര്‍ജിയും ഇന്റിമസിയും ഉണ്ടല്ലോ. അത് വളരെ ഫണ്ണി ആയിരുന്നു ഒരുപാട് ടേക്ക് പോയി,’ മാളവിക പറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ആണ് മാത്യു അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. അതിന് പിന്നാലെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, അഞ്ചാം പാതിര, ഓപ്പറേഷന്‍ ജാവ തുടങ്ങിയവയാണ് മാത്യുവിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന