മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലത്ത താരദമ്പതികളാണ് ജയറാമും പാർവതിയും. മാതാപിതാക്കളെ പോലെ മകൻ കാളിദാസും സിനിമയിലെത്തിയെങ്കിലും മകൾ മാളവിക ഇപ്പോഴും അഭിനയ രംഗത്ത് എത്തിയിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെപ്പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയായിൽ വെെറലായി മാറുന്നത്.
അമ്മയുടെ സിനിമ എനിക്കിഷ്ടമല്ലെന്നും കാണാറുമില്ലെന്നും, അപ്പ പറഞ്ഞതാണെങ്കിൽ അത് കള്ളമാണെന്നുമാണ് ബിഹെെഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞത്.’അമ്മയുടെ സിനിമകൾ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി.
അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ട്. അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല. ചെറുതായിരുന്നപ്പോൾ അമ്മയുടെ സിനിമ കണ്ട് കരഞ്ഞിട്ടുണ്ടെന്നും അതിൽ പിന്നെ അമ്മയുടെ സിനിമ കണ്ടിട്ടില്ലന്നുമാണ് മാളവിക പറഞ്ഞത്. ജയറാമിന്റെ കാര്യം ചോദിച്ചപ്പോൾ താൻ അച്ഛന്റെ മകളാണെന്നും പിന്നെ അച്ഛൻ പറയുന്ന കാര്യങ്ങളാണങ്കിൽ കൂടുതലും പുളുവായിരിക്കുമെന്നുമാണ് മാളവിക പറഞ്ഞത്.
Read more
തനിക്ക് സിനിമയേക്കാൾ കൂടുതൽ മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക പറഞ്ഞു.
ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും, ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.