''അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല.. കാണാറുമില്ല.., അപ്പ പറഞ്ഞതാണെങ്കിൽ അത് കള്ളവും''; മാതാപിതാക്കളെപ്പറ്റി മനസ്സ് തുറന്ന് മാളവിക ജയറാം

മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലത്ത താരദമ്പതികളാണ് ജയറാമും പാർവതിയും. മാതാപിതാക്കളെ പോലെ മകൻ കാളിദാസും സിനിമയിലെത്തിയെങ്കിലും മകൾ മാളവിക ഇപ്പോഴും അഭിനയ രം​ഗത്ത് എത്തിയിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെപ്പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയായിൽ വെെറലായി മാറുന്നത്.

അമ്മയുടെ സിനിമ എനിക്കിഷ്ടമല്ലെന്നും കാണാറുമില്ലെന്നും, അപ്പ പറഞ്ഞതാണെങ്കിൽ അത് കള്ളമാണെന്നുമാണ് ബിഹെെഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞത്.’അമ്മയുടെ സിനിമകൾ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി.

അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ട്. അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല. ചെറുതായിരുന്നപ്പോൾ അമ്മയുടെ സിനിമ കണ്ട് കരഞ്ഞിട്ടുണ്ടെന്നും അതിൽ പിന്നെ അമ്മയുടെ സിനിമ കണ്ടിട്ടില്ലന്നുമാണ് മാളവിക പറഞ്ഞത്. ജയറാമിന്റെ കാര്യം ചോദിച്ചപ്പോൾ താൻ അച്ഛന്റെ മകളാണെന്നും പിന്നെ അച്ഛൻ പറയുന്ന കാര്യങ്ങളാണങ്കിൽ കൂടുതലും പുളുവായിരിക്കുമെന്നുമാണ് മാളവിക പറഞ്ഞത്.

തനിക്ക് സിനിമയേക്കാൾ കൂടുതൽ മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക പറഞ്ഞു.
ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും, ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം