എന്റെ ഫോട്ടോ പലരും സൂം ചെയ്ത് പ്രചരിപ്പിച്ചു, ആ ഡ്രസ്സിനുള്ളില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ല എന്നാണ് പലരും ചിന്തിച്ചത്: മാളവിക മേനോന്‍

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയായി മാറിയതിനെ കുറിച്ച് പറഞ്ഞ് നടി മാളവിക മേനോന്‍. മൂന്നാറില്‍ വച്ചെടുത്ത ഫോട്ടോയാണത്. അന്ന് ധരിച്ച ആ ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ള വസ്ത്രം പോലെ ഒരു വസ്ത്രമായിരുന്നു. പക്ഷെ പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഇറക്കിയതാണ് എന്നാണ് മാളവിക പറയുന്നത്.

കുറച്ച് നാള്‍ മുമ്പ് താനും ഫാമിലിയും മൂന്നാര്‍ ടൂര്‍ പോയിരുന്നു. അവിടെ വച്ച് വിവിധ കോസ്റ്റ്യൂമില്‍ നിരവധി ഫോട്ടോകള്‍ എടുത്തിരുന്നു. അവയെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ശ്രദ്ധിക്കപ്പെട്ടത് മഞ്ഞ ഡ്രസ്സിട്ട ഫോട്ടോയാണ്. ആ ഫോട്ടോ ഇത്രത്തോളം വൈറലാകുമെന്ന് കരുതിയിരുന്നില്ല.

അന്ന് ധരിച്ച ആ ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ള വസ്ത്രം പോലെ ഒരു വസ്ത്രമായിരുന്നു. അന്ന് അവിടെ നിന്നെടുത്ത ഫോട്ടോയും വീഡിയോയും തന്റെ യുട്യൂബ് ചാനലിലും പങ്കുവച്ചിരുന്നു. അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചര്‍ച്ചയായിയെന്ന് ആദ്യം കണ്ടത്.

കൂടാതെ നിരവധി കോളുകളും തന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തി വന്നിരുന്നു. താന്‍ നോര്‍മലായിട്ടാണ് ആ വീഡിയോ ഇട്ടത്. പക്ഷെ പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ഇറക്കി. എല്ലാവരും അത് കണ്ട് വിചാരിച്ച് വച്ചിരിക്കുന്നത് താന്‍ ആ ഡ്രസ്സിനുള്ളില്‍ ഒന്നും ഇട്ടിട്ടില്ല എന്നാണ്.

അവര്‍ അങ്ങനെയാണ് ആ ഫോട്ടോയെ പറ്റി പ്രചരിപ്പിച്ചതും. പക്ഷെ ആ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന്. പലരും ഞാന്‍ വസ്ത്രത്തിനുള്ളില്‍ ഒന്നും ഇട്ടിട്ടില്ലെന്ന തരത്തില്‍ പ്രചരിപ്പിച്ചതാണ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ