ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്.. ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍..; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി മാളവിക

മോശം ആംഗിളില്‍ നിന്നും ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്‍. ഇതാണ് ഞാന്‍ പറഞ്ഞ ടീംസ് എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മമാളവിക പങ്കുവച്ചിരിക്കുന്നത്. ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ എന്ത് ചെയ്യാനാണെന്നും മാളവിക ചോദിക്കുന്നുണ്ട്.

”ഗയ്‌സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ” എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളുകളില്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എസ്തറും നടന്‍ ഗോകുലും ഒരുമിച്ചിരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയാണ് വിമര്‍ശനത്തിനിടയാക്കിയത്.

എസ്തറിനെ മാത്രം സൂം ചെയ്‌തെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതും ആരും പ്രതീക്ഷിക്കാത്ത ആംഗിളുകളില്‍ നിന്ന്. ഓണ്‍ലൈന്‍ ചാനല്‍ പുറത്തുവിട്ട ഈ വീഡിയോക്ക് താഴെയാണ് പരിഹാസ കമന്റുമായി എസ്തര്‍ എത്തിയത്. നീലക്കുയില്‍ എന്ന യൂട്യൂബ് ചാനലിനെ പരിഹസിച്ചു കൊണ്ടായിരുന്നു നടിയുടെ കമന്റ്.